topnews

അരിക്കൊമ്പന്‍ മടങ്ങിവരുമോ എന്നത് പറയുവാന്‍ സാധിക്കില്ലെന്ന് ഡോ അരുണ്‍

കോഴിക്കോട്. അരിക്കൊമ്പന്‍ മടങ്ങി വരുമോ എന്നത് പുതിയ സാഹചര്യവുമായി ആന ഇണങ്ങുന്നിനെ ആശ്രയിച്ചിരിക്കുമെന്ന് ഡോ അരുണ്‍ സഖറിയ. 100 കൂടുതല്‍ കിലോമീറ്റര്‍ താണ്ടി ആനകള്‍ മടങ്ങിവന്ന ചരിത്രമുണ്ട്. അരിക്കൊമ്പന്‍ ഇപ്പോള്‍ കഴിയുന്നത് വെള്ളവും ഭക്ഷണവും ധാരാണം ഉള്ള പ്രദേശത്താണ്. ആനകള്‍ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തില്‍ നമുക്ക് ഉറപ്പ് പറയുവാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ വിട്ടിരിക്കുന്ന പ്രദേശത്ത് ധാരാളം മറ്റ് ആനകളും ഉണ്ട്. ഈ സാഹചര്യത്തോട് ആന എങ്ങനെ ഇണങ്ങുമെന്ന് പറയുവാന്‍ സാധിക്കില്ല. കര്‍ണാടകയില്‍ ആന 100 മുതല്‍ 120 കിലോമീറ്റര്‍ ദൂരം താണ്ടി തിരികെ എത്തിയിട്ടുണ്ട്. ചെറിയ പരിക്ക് ഉണ്ടെങ്കിലും അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. അരിക്കൊമ്പന് മുറിവുകള്‍ ഉണങ്ങുന്നതിനുള്ള മരുന്ന് കൊടുത്താണ് കാട്ടിലേക്ക് വിട്ടത്.

നിലവില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത്. നിലവില്‍ അരിക്കൊമ്പന്റെ സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Karma News Network

Recent Posts

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…

49 mins ago

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…

1 hour ago

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

2 hours ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

2 hours ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

3 hours ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

3 hours ago