social issues

പുട്ടും കടലയും ആരോഗ്യകാരണങ്ങളാൽ കടലയും പുട്ടുമായി മാറ്റേണ്ടതാണ്, ഡോ. ബി ഇക്ബാൽ

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റണമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ. ബി ഇക്ബാൽ. അരിയാഹാരങ്ങളിലുള്ള അന്നജം കൊഴുപ്പിനു കാരണമാവുമെന്നും അതുവഴി ഹൃദയാഘാതം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം, കടലയിലുള്ള മാംസ്യം ശരീരത്തിന് കൂടുതൽ ഗുണകരമാണെന്നും അത് ഭക്ഷണത്തിൽ കൂട്ടാൻ ശ്രമിക്കണമെന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ച പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

ഡോ. ബി ഇക്ബാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്.നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാർബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളിൽ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീർച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീൻ) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മൾ പൊതുവേ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്.

ഊർജ്ജാവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാൽ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാൽ മാംസ്യം അടങ്ങിയ കടല കൂടുതൽ കഴിക്കുക.അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

5 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

5 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

6 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

6 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

7 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

7 hours ago