topnews

മലയാളിയായ ഡോ സിവി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ ചുമതല. ആനന്ദബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

കേരളത്തില്‍ കോട്ടയം മാന്നാനം സ്വദേശിയാണ് ആനന്ദബോസ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വിസി പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പ്പിട വിദഗ്ധ സമിതി ചെയര്‍മാനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച സമിതിയുടെ ചയര്‍മാനുമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്ന 20മത്തെ മലയാളിയാണ് സിവി ആനന്ദബോസ്.

Karma News Network

Recent Posts

സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം, കേരളത്തിനു ഏക രക്ഷ, യൂത്ത് കോൺഗ്രസ് നേതാവടക്കം പറയുന്നു

കൊച്ചി : സുരേഷ് ഗോപി ഹെൽപ്പിംഗ് കമ്മറ്റിക്ക് രൂപം കൊടുത്ത് കലൂരിലെ ഒരു കൂട്ടം യുവാക്കൾ. ബിനു രവീന്ദ്രൻ എന്ന…

1 min ago

അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര…

3 mins ago

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

44 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

54 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago