kerala

വലിഞ്ഞു കേറി വരുന്നവര്‍ക്ക് അഭയം നല്‍കുന്ന രാജ്യമല്ല ഇന്ത്യ

കഴിഞ്ഞ ദിവസങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി ബില്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലോക്സഭയില്‍ ബില്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസായി. 1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്.മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ വന്നവർക്കാണ് ഈ ആനുകൂല്യം.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ പറഞ്ഞു.

സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ്.
മുസ്‌ളീം രാജ്യത്ത് നിന്നും ഇടിച്ച് കേറി വരുന്ന മുസ്‌ളീങ്ങള്‍ക്ക് പൗരത്വം ഇല്ല. അവര്‍ ഭാരതീയരുമല്ല, ഇസ്‌ളാമിക രാജ്യങ്ങളില്‍ ഇല്ലാതാകുന്ന ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ബുദ്ധിസ്റ്റുകള്‍ക്ക് ഭാരതം വെറും അഭയ കേന്ദ്രമാണെന്നും അദ്ധേഹം കര്‍മ്മ ന്യൂസിനോട് പറഞ്ഞു

ഭാരതത്വത്തില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം ക്രമാദീതമായി വര്‍ധിച്ചുവരികയാണ്. ഭാരതത്തിന്റേതായ എല്ലാ രേഖകളുമുള്ള വ്യക്തികള്‍ക്ക് ഈ നാട്ടില്‍ സുഖമായിതന്നെ ജീവിക്കാം. അവര്‍ക്ക് ഈ ബില്ലിനെ പേടിക്കേണ്ട സാഹചര്യമില്ല.. ഈ രാജ്യത്തിന്റെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമൊക്കെ വന്ന് കുടിയേറിപ്പാര്‍ക്കുന്നവരെ മാത്രമാണ് ഈ ബില്ല് ബാധിക്കുക.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

Karma News Network

Recent Posts

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

26 mins ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

31 mins ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

56 mins ago

വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മീര ജാസ്മിൻ, ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി…

58 mins ago

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, വലഞ്ഞ് 40ഓളം രോഗികൾ

പെരുമ്പാവൂർ : 40ഓളം രോഗികൾക്ക് ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള…

1 hour ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

2 hours ago