more

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് വന്ധ്യകരണം ഉണ്ടാകുമെന്ന പ്രചരണം, ഇന്നോ ഇന്നലെയോ തുടങ്ങിയ കളിയൊന്നുമല്ല ഇതെന്ന് ഡോ. നെല്‍സണ്‍ ജോസഫ്

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് വന്ധ്യകരണത്തിന് കാരണമാകും എന്ന വിധത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഇത് തികച്ചും തെറ്റായ പ്രചരണം ആണെന്നാമ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡോ. നെല്‍സണ്‍ ജോസഫിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, ‘കൊ & കോ’ കോണ്ടം മാര്‍ക്കറ്റിന്റെ വലിപ്പം 2018ല്‍ 4.2 ബില്യണ്‍ യു.എസ് ഡോളറാണെന്നാണു നെറ്റില്‍ തിരഞ്ഞപ്പൊ കണ്ടത്. എന്ന് വച്ചാല്‍ ഏതാണ്ട് 31,000 കോടി ഇന്ത്യന്‍ രൂപ. അത് ഇപ്പൊ അതിനെക്കാള്‍ ഉയരത്തിലായിരിക്കുമെന്നുള്ളതാണ് ഊഹം. 2019 ല്‍ വനിതാ വന്ധ്യംകരണത്തിന് 219 മില്യണ്‍ ഉപഭോക്താക്കളുണ്ടായിരുന്നു. രണ്ടാം സ്ഥാനമായിരുന്നു അന്ന് പുരുഷന്മാര്‍ ഉപയോഗിക്കുന്ന കോണ്ടത്തിന്. 189 മില്യണ്‍ ഉപഭോക്താക്കള്‍.വിവിധ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ 151 മില്യണ്‍ മൂന്നാം സ്ഥാനത്ത്.

കുട്ടികളുണ്ടാവുന്നത് തടയാനായി സ്ഥിരമായുള്ള വഴികളും ശസ്ത്രക്രിയയും താല്‍ക്കാലികവഴികളും തിരയുന്നവരുടെ ഏകദേശ വലിപ്പം മനസിലാക്കാന്‍ ഉള്ള കുറച്ച് കണക്കുകള്‍ പറഞ്ഞതാണ്. ഏതെങ്കിലും ഒരു മാര്‍ഗ്ഗം മാത്രമായി നിലനില്‍ക്കാത്തത് ഒരുപക്ഷേ നിലവിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കൊക്കെ ഏതെങ്കിലും വിധത്തിലെ അസൗകര്യങ്ങളോ അപര്യാപ്തതകളോ പലര്‍ക്കും തോന്നിയിട്ടുള്ളതുകൊണ്ടാവാം. ഇപ്പൊ എന്തരാണ് കോണ്ടത്തിലോട്ട് ഒരു നോട്ടം എന്ന് ആലോചിക്കുന്നുണ്ടാവും. വെല്‍…പറയാം.

കൊവിഡ് വാക്‌സിന്‍ വന്ധ്യരാക്കില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞതിനെ ചുറ്റിപ്പറ്റിയെഴുതിയ ഒരു ഗൂഢാലോചനാ സിദ്ധാന്തം കണ്ടതിന്റെ കലിപ്പിലാണ്. ആവശ്യമുള്ള ഇടങ്ങളില്‍ വാക്‌സിനില്‍ തിരിമറി നടത്തി സ്വീകരിക്കുന്നവര്‍ക്ക് പിള്ളേരുണ്ടാവാനും ഉണ്ടാക്കാനുമൊക്കെയുള്ള ശേഷി കളയും എന്നാണ് മെനഞ്ഞിരിക്കുന്ന കഥ. ഇന്നോ ഇന്നലെയോ തുടങ്ങിയ കളിയൊന്നുമല്ല ഇത്. വാക്‌സിന്‍ ഒരു ഡീപോപ്പുലേഷന്‍ അജണ്ടയെന്നൊക്കെ തട്ടിവിട്ട് എം.ആര്‍ വാക്‌സിനേഷന്റെയും പോളിയോ വാക്‌സിനേഷന്റെയുമൊക്കെ സമയത്ത് ഓരോരുത്തന്മാര്‍ ഇറങ്ങിയിട്ടുള്ളതാണ്.

വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് ശാസ്ത്രീയമായ തെളിവുകളുണ്ടാവണമെന്നും ഡാറ്റ സുതാര്യമാവണമെന്നും ആവശ്യപ്പെടുന്നതുപോലെയല്ല ഊഹാപോഹം ഉണ്ടാക്കി വിടുന്നത്. വാക്‌സിനില്ലാത്തപ്പൊ വസൂരിയും സ്പാനിഷ് ഫ്‌ലൂവുമൊക്കെ വന്ന് വര്‍ഷാവര്‍ഷം കൊന്നുകൊലവിളിച്ച് പോയിരുന്ന കഥ ഇപ്പൊഴും ഓര്‍മയുള്ള അപ്പൂപ്പന്മാരൊക്കെ ഉള്ളിടത്ത് ചെന്ന് ചോദിച്ചാല്‍ ചിലപ്പൊ പറഞ്ഞുതരും. തിന്നാന്‍ ഭക്ഷണവും കിടക്കാന്‍ സ്ഥലവും കിട്ടിയാല്‍ പിന്നെ ഇതിനൊക്കെ ഒരു അവകാശി വേണം എന്ന് ചിന്തിക്കുന്ന നാട്ടില്‍, കുഞ്ഞിക്കാല് കാണാന്‍ മുട്ടിനില്‍ക്കുന്ന, വിശേഷം നാട്ടുകാര്‍ക്ക് മൊത്തം അറിയേണ്ട നാട്ടില്‍ വാക്‌സിനേഷന് പണി കൊടുക്കാന്‍ ഇതിലും നല്ല വേറെ ഏത് ആയുധമാണുള്ളത് ല്ലേ?

അല്ല, ഒരല്പം കോമണ്‍ സെന്‍സുണ്ടെങ്കില്‍ ഒന്ന് ആലോചിക്കില്ലേ, ഒരു ചെറിയ ഇഞ്ചക്ഷന്‍ കൊണ്ട് നൈസായിട്ട് ചെയ്യാവുന്ന സംഭവമാണ് സന്താന നിയന്ത്രണമെങ്കില്‍ ഈ ആയിരക്കണക്കിന് കോടി രൂപയുടെ കോണ്ടം ബിസിനസും സര്‍ജറിയുമൊന്നും നിലനില്‍ക്കില്ലെന്ന്.. യെവടെ…ആരോട് പറയാന്‍…ആര് ചോദിക്കാന്‍.. അതേ, ജനസംഖ്യ നിയന്ത്രിക്കാനായിട്ട് കൊവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയുമൊക്കെ പേരിലുള്ള ആ ‘കൊ’ കോണ്ടത്തിന്റെ ‘കോ’ അല്ല, കൊവിഡിന്റെ ‘കൊ’ ആണ്..

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

8 seconds ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

14 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

29 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

56 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago