entertainment

തന്റെ ശരീരത്തേ കളിയാക്കുന്നവർക്കെതിരെ മേക്കപ്പ് ഇല്ലാതെ നരച്ച മുടിയുമായി സമീറ എത്തി

തെന്നിന്ത്യൻ സിനമാ താരം സമീറ റെഡ്ഡിയുടെ മേക്കപ്പ് ഇല്ലാതെയുള്ള വീഡിയോയും ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് കുട്ടികളുടെ അമ്മയായ താരം പ്രസവ ശേഷം സ്ത്രീകൾക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണവും നൽകുന്നുണ്ട്. സമീറയെ പിന്തുണച്ച് ഒരു വലിയ കൂട്ടം ആളുകൾ തന്നെ സോഷ്യൽ മീഡിയയിലുടെ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ സമീറ റെഡ്ഡിയെ പിന്തുണച്ച് കൊണ്ടുള്ള ഡോക്ടർ നെൽസൺ ജോസഫിന്റെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.എല്ലാ വിധ ബോഡി ഷെയിമിങ്ങുകൾക്കുമെതിരെ പൊരുതുന്ന സമീറയെയാണ് നമുക്ക് കാണാനാകുന്നത് എന്ന് ഡോ. നെൽസൺ പറയുന്നു. പുതിയ സമീറയെ കാണുമ്പോൾ വാരണം ആയിരത്തിൽ കണ്ടതിനെക്കാൾ പുതിയ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്നുവെന്നും ഡോ. കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം..

സമീറ റെഡ്ഡിയുടെ ആദ്യമായി കാണുന്ന സിനിമ വാരണം ആയിരമാണ്. സൂര്യയുടെ കഥാപാത്രത്തിന് ഒറ്റ നോട്ടത്തിൽ പ്രണയം തോന്നി എന്ന് പറഞ്ഞത് അതിശയോക്തിയായി തോന്നിയില്ല അന്ന്. അന്ന് സൂര്യയുടെ കഥാപാത്രത്തിൻ്റെ മാത്രമല്ല, മറ്റ് ഒരുപാടുപേരുടെ മനസിൽ കയറിപ്പറ്റിയിരിക്കും വാരണം ആയിരത്തിലെ മേഘ്ന. ഇപ്പൊ വീണ്ടും സമീറയെ കണ്ടു, അവരുടെ ഒരു ഫോട്ടോയിൽ… അതിനു പിന്നിലെ കഥ കൂടി അറിഞ്ഞപ്പൊ ആദ്യമായി കണ്ടപ്പൊ തോന്നിയ ഇഷ്ടത്തെക്കാൾ ഒരുപാട് ബഹുമാനം തോന്നി അവരോട്. ഒരു വയസുള്ള ഒരു കുഞ്ഞിൻ്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു പ്രൈവറ്റ് മെസ്സേജിൽ നിന്നാണ് തുടക്കം. ആ അമ്മയ്ക്ക് സമീറയെ കാണുമ്പൊ സ്വയം വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നുവെന്നായിരുന്നു മെസ്സേജ്.

അതെത്തുടർന്നാണ് മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യാൻ സമീറ തീരുമാനിച്ചത്…താരതമ്യം ചെയ്യല്ലേ എന്ന് സമീറ ഇൻസ്റ്റ വീഡിയോയിലൂടെ അഭ്യർഥിക്കുന്നുണ്ട്.ഒരു കാലത്ത് സ്വന്തം സഹോദരിമാരോടും പിന്നെ സിനിമയിൽ വന്നപ്പൊ മറ്റ് അഭിനേത്രികളോട് എല്ലാവരോടും താരതമ്യം ചെയ്യപ്പെട്ടതിനെക്കുറിച്ചും വെളുത്ത ചർമം കിട്ടാൻ നടത്തിയ പെടാപ്പാടുകളും ഇൻഡസ്ട്രിയുടെ അളവുകോലുകൾക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താൻ ശ്രമിച്ചതുമൊക്കെ.

എല്ലാ വിധ ബോഡി ഷെയിമിങ്ങുകൾക്കുമെതിരെ പൊരുതുന്ന സമീറയെയാണ് ഇപ്പൊ ആ വീഡിയോയിൽ കാണാൻ കഴിയുന്നത്.
ഒരിക്കൽ നമ്മളിൽ പലരും നേരിട്ടിട്ടുള്ള, സ്വയം നേരിടുമ്പൊഴും മറ്റുള്ളവരോട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് ബോഡി ഷെയിമിങ്ങ്.
ഒരു കാലത്ത് അതൊരു സ്വഭാവികമായ കാര്യമായിരുന്നു, ഇപ്പൊ പക്ഷേ അതൊരു തെറ്റാണ് എന്ന് സമൂഹം പതിയെ മനസിലാക്കി വരുന്നുവെന്ന് ഒരു വ്യത്യാസമുണ്ട്.ഇപ്പൊഴും ഇടയ്ക്കിടയ്ക്ക് കമൻ്റുകളിലും പിന്നെ ചിലർ മറ്റ് പലയിടങ്ങളിലും ഇടുന്ന പോസ്റ്റുകളിലുമൊക്കെ ആണും പെണ്ണും കെട്ട രൂപമെന്ന ഓർമിപ്പിക്കലുകൾ കാണാറുണ്ട്.

പണ്ട് മീശയില്ലാത്തത്, ശബ്ദത്തിനു ഗാംഭീര്യമില്ലാതിരുന്നത് വലിയൊരു അപകർഷതയുടെ കാരണമായിരുന്നെങ്കിൽ ഇപ്പൊ ആ കമൻ്റുകൾ കാണുമ്പൊ ആണ് – പെണ്ണ് എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവരുടെ അജ്ഞതയോട് തോന്നുന്ന സഹതാപം മാത്രമായി അത് ചുരുങ്ങി.താരതമ്യം ചെയ്യാതെ സന്തോഷമായിരിക്കുവാനാണ് സമീറ പറയുന്നത്…മനസിനും ശരീരത്തിനുമുള്ള ആരോഗ്യവും സന്തോഷവുമാണ് എങ്ങനെയാണ് ശരീരത്തിൻ്റെ രൂപം എന്നതിനെക്കാൾ മുഖ്യം എന്നും. അന്ന് വാരണം ആയിരത്തിൽ കണ്ടതിനെക്കാൾ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്ന, ബഹുമാനം തോന്നിക്കുന്ന നിലപാട്

Karma News Network

Recent Posts

മലപ്പുറത്ത് സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശി വിരട്ടൽ , ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയിൽ

മലപ്പുറം: സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കോഴിക്കോട്-മലപ്പുറം…

7 mins ago

ഏകീകൃത കുര്‍ബാന , തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം

കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലി തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ…

32 mins ago

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

1 hour ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

2 hours ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

2 hours ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

2 hours ago