social issues

പ്രസവരക്ഷയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന പകുതിശ്രദ്ധ അവരുടെ മാനസികാരോഗ്യത്തില്‍ കാണിച്ചിരുന്നെങ്കില്‍

കൊല്ലം കുണ്ടറയില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ ദാരുണമായി ഇല്ലാതാക്കിയത്. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ(25)യെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഡോ.പിപി വിജയന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പ്രസവരക്ഷ എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ പകുതി ശ്രദ്ധ അമ്മയുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഇനിയും ഇത് സംഭവിക്കാതിരിക്കട്ടെ! മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞ് കരഞ്ഞതിന്റെ ദേഷ്യത്തില്‍ അമ്മ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു? നമ്മുടെ നാട്ടില്‍ പ്രസവം കഴിഞ്ഞാല്‍ പിന്നെ പരിചരണങ്ങളുടെ ബഹളമാണ്. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍… പ്രസവരക്ഷ എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതിന്റെ പകുതി ശ്രദ്ധ അമ്മയുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല. ഇന്നത്തെ വാര്‍ത്തയിലെ അമ്മയ്ക്ക് വെറും 24 വയസു മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രസവത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥത ഉണ്ടാവുകയും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമാണ്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുകയും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യേണ്ടതായിരുന്നു.

ഗര്‍ഭിണിയായിയിരിക്കുമ്പോഴും പ്രസവശേഷവും സ്ത്രീയുടെ ശരീരത്തില്‍ വലിയ തോതില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുന്നു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് ഗര്‍ഭാവസ്ഥയില്‍ വളരെ കൂടുന്നു. എന്നാല്‍ പ്രസവശേഷം അവ കുത്തനെ കുറയുകയും ചെയ്യുന്നു. ഇത് അവളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. പ്രസവശേഷം നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും മാനസികപ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിനെ പോസ്റ്റ് പാര്‍ട്ട്ം ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. ഇതിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങള്‍

$ എപ്പോഴും വിഷമിച്ചിരിക്കുന്നു, കാരണമില്ലാതെ കരയുന്നു, പ്രതീക്ഷ നഷ്ടപ്പെടുന്നു.
$ ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ
$ പെട്ടെന്ന് ദേഷ്യം വരുന്നു, പൊട്ടിത്തെറിക്കുന്നു.
$ ശാരീരികമായ ബുദ്ധിമുട്ടുകള്‍, കടുത്ത ക്ഷീണം
$ കുഞ്ഞിനെ പരിചരിക്കാനോ പാലൂട്ടാനോ ഉള്ള താല്‍പ്പര്യക്കുറവ്
$ സ്വയം അപകടപ്പെടുത്താനോ കുഞ്ഞിനെ അപകടപ്പെടുത്താനോ ഉള്ള ശ്രമം

ഇത്തരത്തിലൊരു അവസ്ഥ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധസഹായം തേടാന്‍ മറക്കാതിരിക്കുക. കൃത്യമായ കൗണ്‍സിലിംഗുകളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു. ഈ അവസ്ഥ തിരിച്ചറിയാനും മറികടക്കാനും ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണ കൂടിയേ തീരൂ. കുഞ്ഞിന്റെ പരിചരണം അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കരുതാതെ എല്ലാവരും കൂടെ നില്‍ക്കണം. രാത്രി ഏറെ ഉറക്കമൊഴിയുന്നത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കൂടുതല്‍ ഗുരുതരമാക്കാം. അവളെ ഉറങ്ങാന്‍ അനുവദിച്ച് രാത്രിയില്‍ കുഞ്ഞിന്റെ പരിചരണം ഭര്‍ത്താവിനോ അമ്മയ്‌ക്കോ ഏറ്റെടുക്കാം. ഇപ്പോഴും ഇതേക്കുറിച്ച് കൂടുതല്‍പ്പേര്‍ക്കും ധാരണയില്ലെന്നത് ആശങ്കാജനകമാണ്. അമ്മയുടെ മാനസികാരോഗ്യത്തിന് വികസിത രാജ്യങ്ങള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നിര്‍ബന്ധമായും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കേറിച്ചുള്ള ബോധവല്‍ക്കരണം പ്രസവിക്കുന്ന സ്ത്രീക്ക് മാത്രമല്ല, ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും കൂടി കൊടുക്കണം. പ്രസവത്തിനു ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പുകളില്‍ അമ്മയുടെ മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം.

Karma News Network

Recent Posts

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

39 seconds ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

5 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

21 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

40 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

42 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago