entertainment

മോഹൻലാലിന്റെ അമൃതേശ്വർ ഭൈരവ ശിൽപത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഡോ ആർ രാമാനന്ദ്

പുരാ വസ്തുക്കളോട് നടൻ മോഹൻലാലിനുള്ള ഇഷ്ടം പരസ്യമായ രഹസ്യമാണ്. കൊച്ചിയിലെ നടന്റെ വസതിയിൽ ലോക സുന്ദരികളായ ശിൽപങ്ങളുടെയും ചിത്രങ്ങളുടെയും അതിമനോഹരമായ ശേഖരം ഉണ്ട്. ഇപ്പോഴിതാ, മോഹൻലാലിന്റെ അടുത്ത സുഹൃത്തായ ഡോ ആർ രാമാനന്ദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലിന്റെ വീട്ടിലെ ഒരു പ്രത്യേക ശിൽപ്പത്തിന് പിന്നിലെ മറഞ്ഞിരിക്കുന്ന കഥ വെളിപ്പെടുത്തി. അമൃതേശ്വരൻ തന്റെ നാല് കൈകൾ ഉപയോഗിച്ച്‌ അമൃത് അഭിഷേകം ചെയ്യുന്നതിന്റെ ശിൽപമാണിത്.

ഫേസ്‌ബുക് പോസ്റ്റ് :

അമൃതം …. എന്ന് കേൾക്കാത്തവരീ ഭൂമുഖത്തുണ്ടോ? ഒരാൾ പോലും കാണില്ല അങ്ങനെ . ഒരിക്കലും തമ്മിലിണങ്ങാത്ത ദേവാസുരന്മാർ ഒത്തൊരുമിച്ച്‌ പലവിധ യാതനകൾ സഹിച്ച്‌ പാലാഴി കടഞ്ഞതു തന്നെ ഇതൊന്നിനു വേണ്ടിയാണ്.എന്താണ് അമൃതം? മൃതമാവത്തത് എന്തോ അത്. അതെന്തായിരിക്കും, ഭൗതികശാസ്ത്ര നിയമങ്ങൾ വച്ച്‌ നാശമില്ലാത്തതായി ഒന്നേയുള്ളു അത് ഊർജ്ജമാണ്. ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കാത്തത് ഊർജ്ജമൊന്ന് മാത്രം. അനാദിയായ ഊർജ്ജത്തിൽ നിന്നാണ് ഈ കാണായതെല്ലാം നിർമ്മിക്കപ്പെട്ടത്. തന്ത്രം ഇതിനെ അപൂർവ്വനിർമ്മാണവസ്തു എന്ന് വിളിക്കുന്നു , ഇത് തന്നെയാണ് ശക്തി , ഇതു തന്നെ പ്രതിഭ.

ശിവം എന്ന നാദത്തിൽ ഒളിച്ചിരിക്കുന്ന ആ ശക്തി വിശേഷമാണ് ഒരിക്കലും മൃതമാകാത്തത് . അതിന് ക്ഷരമില്ല അഥവാ നാശമില്ല അതുകൊണ്ട് അത് അക്ഷരം . സർവ്വവും അക്ഷരം കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് തന്നെ സർവ്വപ്രപഞ്ചവും നമ്മുടെ ബുദ്ധിയിൽ ശബ്ദരൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നു. അമ്ബത്തൊന്ന് അക്ഷരങ്ങളുടെ മാല നാം ചൊല്ലി പഠിച്ച്‌ അക്ഷരവിദ്യ നേടുന്നു , ഒരു സൂക്ഷ്മമായ രഹസ്യമാണത്. അക്ഷരത്തിൽ തുടങ്ങുന്ന പ്രപഞ്ചരഹസ്യ പഠനം.

അക്ഷരമാലയിലെ പതിനാറ് അക്ഷരങ്ങൾ, പതിനാറ് രുദ്രന്മാർ ആണ് എന്ന് ശൈവ തന്ത്രം, പതിനാറ് രുദ്രന്മാരെ ചേർത്തൊരു രൂപമുണ്ടാക്കിയാൽ അത് അമൃതേശ്വരഭൈരവൻ ആയി . കാശ്മീരശൈവതന്ത്രത്തിൽ മന്ത്രമാർഗ്ഗ പാരമ്ബര്യത്തിൽ ഭൈരവ – ഭൈരവീ പ്രാധാനമുള്ള വിദ്യാപീഠം, സ്വച്ഛന്ദഭൈരവനും അഘോരേശ്വരിയ്ക്കും പ്രാധാന്യമുള്ള മന്ത്രപീഠം, എന്നിവയ്ക്കൊപ്പം വളരെ പ്രാധാന്യമുള്ള ഒരു സമ്ബ്രദായമാണ് അമൃതേശ്വരഭൈരവനും അമൃതലക്ഷ്മിയ്ക്കും പ്രാധാന്യമുള്ള അമൃതേശ്വരപീഠം. മൃതസഞ്ജീവനീ എന്ന മഹാവിദ്യയ്ക്ക് ആധാരമായ പീഠം. എതെങ്കിലും മന്ത്രം ശക്തി നഷ്ടപ്പെട്ട് മറഞ്ഞു പോയാൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ അമൃതേശ്വര ബീജമാണ് തന്ത്രത്തിൽ ഉപയോഗിക്കുക.

ചിത്രത്തിലുള്ള അമ്യതേശ്വരഭൈരവന്റെ രൂപം ലാലേട്ടൻ തടിയിൽ തീർത്തെടുത്തതാണ് . അമൃതേശ്വരഭൈരവന്റെ എട്ടു കൈകളോടു കൂടിയ ഒരു ചിത്രം കാശ്മീരിലുള്ള ഒരു സുഹൃത്ത് എനിക്കൊരിക്കൽ അയച്ചു തന്നു. ഞാനതിന്റെ അസുലഭഭംഗി കണ്ടു വിസ്മയിച്ചു ലാലേട്ടന് അയച്ചു കൊടുത്തു. അദ്ദേഹമെന്നൊട് അതെകുറിച്ച്‌ കൂടുതൽ ചോദിച്ചു, പക്ഷെ എനിക്കറിയില്ലായിരുന്നു അത് തടിയിൽ പണിതെടുക്കാൻ അദ്ദേഹം പദ്ധതിയിടുന്നു എന്ന് . ഒരു ദിവസം എന്നോട് ചോദിച്ചു ഒരു കാര്യം കാണിച്ചു തരട്ടെ, ഫോണെടുത്തു കാണിച്ചു തടിയിലൊരുക്കുന്ന അതിമനോഹരമായ അമൃതേശ്വരൻ.

നാലുകൈകൾ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരൻ. ഇരു കൈകളിൽ അമൃതകുംഭങ്ങൾ, ഇടതു കൈയിൽ അമൃതമുദ്ര വലതു കൈയിൽ അക്ഷമാല … അർദ്ധനിമീലിതമായകണ്ണുകൾ, അമൃതാനുഭവം നൽകുന്ന തൃക്കണ്ണ്, ഇന്ദു ചൂടിയ ജട , യൗഗീകമായ പദ്മാസനസ്ഥിതി. അപൂർവ്വമായ ആവിഷ്കാരം, നാഗപ്പൻ എന്ന മഹാശിൽപ്പി ലാലേട്ടനു വേണ്ടി തപസ്സുകൊണ്ട് തീർത്തതാണ് ഈ വിസ്മയം ..ഇന്ന് കാശ്മീരിൽ പോലും ലഭ്യമല്ലാത്ത അമ്യതേശ്വരഭൈരവൻ ലാലേട്ടന്റ വീട്ടിൽ, അമൃതത്തിൽ കുളിച്ച്‌ അമൃതപുഞ്ചിരി തൂകി ഇരിക്കുന്നു. അക്ഷരാമൃതം ഗംഗ പോലെ സ്രവിക്കണമെന്ന പ്രാർത്ഥനയിൽ ആ കാൽക്കലിരുന്നാണ് ഈ ലേഖനം എഴുതി തീർത്തത്.
ഡോ ആർ രാമാനന്ദ്

Karma News Network

Recent Posts

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

12 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

27 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

54 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

1 hour ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

1 hour ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago