തിരുവനന്തപുരം : കളിച്ചും ചിരിച്ചു ഒപ്പമുണ്ടായിരുന്ന പ്രിയ കൂട്ടൂരി ഡോ.ഷഹ്ന ഇനി ഇല്ലെന്ന് വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് ഇന്നും ആയിട്ടില്ല. പ്രിയസുഹൃത്ത് ഡോ. ഷഹ്നയ്ക്കായി അവർ ഓർമപ്പൂക്കൾ അർപ്പിച്ചു. മെഡിക്കൽ കോളേജ് കാംപസിൽ ചേർന്ന അനുസ്മരണച്ചടങ്ങിലാണ് ഡോ. ഷഹ്നയുടെ സ്മരണകളുമായി സുഹൃത്തുക്കളും അധ്യാപകരും ഒത്തുചേർന്നത്.
കാലവും ലോകവും എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും നിലനിൽക്കുന്ന ചില ജീർണിച്ച സംവൃതായങ്ങളുടെ ഇരയാണ് ഡോ. ഷഹ്ന. ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി തങ്ങളോടൊപ്പം ചേർന്നുനിന്ന സുഹൃത്തിനെയാണ് കൂട്ടുകാർക്ക് നഷ്ടമായത്. തങ്ങൾക്ക് താങ്ങും തണലും ആകേണ്ടിയിരുന്ന മകളെയാണ് മാതാപിതാക്കൾക്ക് നഷ്ടമായത്.
മാനസികമായി അവൾ കടന്നുപോയ വേദനകൾ പലരും അറിയാതെ പോയതായി സുഹൃത്തുക്കൾ പറഞ്ഞു. ഇനിയൊരിക്കലും മറ്റൊരു സഹപാഠിക്കും ആദരാഞ്ജലികളർപ്പിക്കേണ്ടിവരരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നു പറഞ്ഞു. സമൂഹത്തെ ചികിത്സിച്ച് ഭേദമാക്കുന്നവരാണ് ഡോക്ടർമാർ.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന തരത്തിൽ ഒരു പ്രശ്നം ഉണ്ടായിരുന്നതായി ആരും അറിഞ്ഞില്ല. അത്യാഗ്രഹമുള്ളവർ ചോദിച്ചുകൊണ്ടേയിരിക്കും. അതിന് എതിർശബ്ദമാകാനുള്ള ആർജവമുണ്ടാകാൻ കൂട്ടായി പരിശ്രമിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളോടും മെഡിക്കൽ കോളേജും അനുബന്ധ സംഘടനകളും സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…