social issues

വല്ലാത്ത വേദനയാണവൻ, നിതിന്റെ ആതിരക്കും ആ പൊന്നുമകൾക്കും ക്ഷമ കിട്ടട്ടെ

കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം ആതിരയെ അവസാനമായി ഒരു നോക്ക് കാണിച്ചു. മരവിച്ച് വിറങ്ങലിച്ചിരിക്കുന്ന ആതിരയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ തളർന്നിരിക്കുകയാണ് കുടുംബക്കാർ. നിഥിൻ വേദനയായി പടരുമ്പോൾ ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. നിഥിന്റെ ആതിരയ്ക്കും, ജന്മം നൽകിയ മോൾക്കും ക്ഷമയുണ്ടാകട്ടെ എന്ന് ഡോ. ഷിംന വേദനയോടെ കുറിക്കുന്നു.

എനിക്ക്‌ ഒൻപത്‌ വയസ്സുള്ളപ്പോൾ മരിച്ച ഡയാന രാജകുമാരിയുടെ പടം ആദ്യമായി കാണുന്നത്‌ അവരുടെ മരണവാർത്തയിലാണ്‌. അതേ വർഷം മരിച്ച മദർ തെരേസയുടെ പ്രവർത്തനങ്ങളെക്കുറിച്ചും തപ്പി പെറുക്കി പത്രത്തിൽ വായിച്ചതും ഉമ്മച്ചി എന്തൊക്കെയോ നല്ലത്‌ പറയുന്നതും കേട്ടത്‌ ഓർമ്മയുണ്ട്‌.കൽപന ചൗള മരിച്ചത്‌ അറിയുന്നത്‌ ഉപ്പാക്ക്‌ പത്രമെടുത്ത്‌ കൊടുക്കാൻ ഗേറ്റിനരികിലേക്ക്‌ ഓടിച്ചെന്ന്‌ അത്‌ കൈയിലേക്ക്‌ എടുത്തപ്പോഴാണ്‌. അന്നത്‌ വല്ലാത്തൊരു ഷോക്കാണ്‌. അവരോട്‌ തോന്നിയ വല്ലാത്തൊരു ഇഷ്‌ടമോ ആദരവോ ഒക്കെ മാനത്ത്‌ ഒരു പിടി ചാരമായി പറന്ന്‌ കണ്ണിലേക്കും നെഞ്ചിലേക്കും വീണ പോലെ.

പിന്നെ നേരിട്ടറിയാവുന്നവരും കുടുംബാംഗങ്ങളും ഒക്കെ കൺമുന്നിൽ നിന്ന്‌ ആയുസ്സറ്റ്‌ പോയിട്ടുണ്ട്‌. എത്രയോ മരണങ്ങൾ നേരിട്ട്‌ കണ്ടു. ഹൗസ്‌ സർജൻസി സമയത്ത്‌ റെസ്‌പിറേറ്ററി മെഡിസിൻ ഐസിയുവിൽ നിന്ന്‌ എന്റെ കൈ പിടിച്ച്‌ മരിച്ച ലങ്ങ്‌ ക്യാൻസർ പേഷ്യന്റ്‌ ഇക്ക. മരിച്ച്‌ കഴിഞ്ഞ്‌ എന്റെ കൈത്തണ്ടയിൽ നിന്ന്‌ അദ്ദേഹത്തിന്റെ വിരലുകൾ വേർപെടുത്തിയത്‌ കണ്ണുകൾ നിറഞ്ഞൊലിച്ച്‌ കൊണ്ടാണ്‌.

ഈ കൊറോണക്കാലത്ത്‌ നേരിട്ട്‌ ഇടപെട്ട പ്രവാസികളുടെ കേസുകളിൽ രണ്ട്‌ പേർ നേരമെത്താതെ പോയി. രണ്ട്‌ പേരും സൗദിയിൽ. വല്ലാതെ നൊന്തിരുന്നു. അവരിലൊരാളെ ബോധം നഷ്‌ടപ്പെട്ട രീതിയിൽ വീഡിയോ കോളിൽ കാണുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുന്നേ വീഡിയോയിൽ സംസാരിച്ചതുമാണ്‌. ഒരാൾ പോകുമെന്ന വിവരം ആശുപത്രിയിൽ നിന്നെടുത്ത്‌ കൊടുക്കാനേ കഴിഞ്ഞുള്ളൂ. ആളുടെ ചേട്ടൻ നേരിട്ട്‌ വന്ന്‌ കണ്ടു കഴിഞ്ഞ ദിവസം. വാക്കുകൾ വറ്റി കുറേ നേരമിരുന്നു, ഈ വീട്‌ പെട്ടെന്നൊരു മരണവീടായത്‌ പോലെ.

മിനിയാന്ന്‌ രാത്രി ഹൃദയസ്‌തംഭനം കൊണ്ട്‌ പോയ ഊർജസ്വലനായ സന്നദ്ധപ്രവർത്തകൻ നിതിന്റെ പെണ്ണ്‌ ഇന്നൊരു പെൺകുഞ്ഞിന്‌ ജന്മം കൊടുത്തിരിക്കുന്നു. ഗർഭിണിക്ക്‌ നാട്ടിൽ പോകാനുള്ള അവകാശത്തിനായി നിയമയുദ്ധം നടത്തിയവർ, ഒടുക്കം അവരുടെ കുഞ്ഞുമായി അവൾ വിമാനം കയറിയിങ്ങ്‌ പോന്നു, അവൻ യുഎഇയിലും. ഇപ്പോൾ അവനില്ല, അവരേയുള്ളൂ. നേരിട്ടറിയില്ല നിതിനെ, ഇന്നലെയാണ്‌ കേട്ടും വായിച്ചും അറിഞ്ഞത്‌. മരണാനന്തരം. വല്ലാത്ത ആഘാതമുണ്ടാക്കിയ വേദനയാണവൻ.

നിതിനെ കാലങ്ങളായി അറിയാവുന്ന ഒരുപാട്‌ പേർ ഉള്ളുലഞ്ഞ്‌ വന്ന്‌ സങ്കടം പറഞ്ഞു. ഇന്നവന്റെ ആതിര ജന്മം നൽകിയ മോൾക്കും നിതിന്റെ ആതിരക്കും ക്ഷമ കിട്ടട്ടെ… നന്മകളുണ്ടാകട്ടെ.. ആദരാഞ്ജലികൾ, അറിയാൻ വൈകിപ്പോയ ചങ്ങായീ…????

Karma News Network

Recent Posts

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 mins ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

41 mins ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

1 hour ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

2 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

2 hours ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

2 hours ago