more

ആള്‍ക്കൂട്ടനീതി നടപ്പാക്കലുകള്‍ പ്രാകൃതമാണ്, പാതകമാണ്, ഡോ. ഷിംന അസീസ് പറയുന്നു

കാസര്‍കോട് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ മരിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ചെമ്മനാട് ദേളിയിലെ താമസക്കാരനയ് സലി എച്ച് മുഹമ്മദ് റഫീഖ് എന്ന 48കാരനാണ് ആള്‍ക്കൂട്ട് ആക്രമണത്തില്‍ മരിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

ഇവിടെ നിയമത്തിന്റെ ബലഹീനതയുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള പരിഹാരം ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതല്ല. കുറ്റകൃത്യത്തിലെ ശരിയും തെറ്റും വ്യക്തികള്‍ തീരുമാനിച്ച് ശിക്ഷ നടപ്പില്‍ വരുത്താന്‍ തുടങ്ങുന്നതില്‍ നമ്മള്‍ അഭിരമിക്കുന്നത് ശരിയല്ല. നാളെ അതിന്റെ പേരില്‍ മുഷ്ടികളും കത്തിമുനയും വെടിയുണ്ടയുമെല്ലാം ആരുടെ നേര്‍ക്കും നീളാം. നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ അത് ചെയ്യട്ടെ.-ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഷിംന അസീസിന്റെ കുറിപ്പ്, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാല്‍പത്തഞ്ചുകാരനെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും മര്‍ദ്ദിക്കുകയും, അയാള്‍ മരിക്കുകയും ചെയ്തിരിക്കുന്നു. കാസര്‍കോട് ആണ് സംഭവം നടന്നത്.

പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കേട്ടാല്‍ അവിടെയുള്ള ആളുകള്‍ ഇടപെടുന്നത് സ്വാഭാവികം. ഉടനെ പോലീസിനെ അറിയിക്കുകയും പോലീസ് വരുന്നത് വരെ അയാളെ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാതെ നിയമത്തിന് കൈമാറുകയുമാണ് വേണ്ടിയിരുന്നത്. പീഡനം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആളിനെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ ആള്‍ക്കൂട്ടനീതി നടപ്പാക്കലൊക്കെ ശരിയെന്ന് ഒരു വികാരതള്ളിച്ചയുടെ പേരില്‍ തോന്നിയേക്കാം. ലിംഗം മുറിച്ച് കളയാനും മുരിക്കില്‍ കേറാനും മുളകുപൊടി തേക്കാനുമൊക്കെ ഒരു മൂച്ചിന് പറയുകയും ചെയ്യാം. കുറ്റം ചെയ്ത ഏതവനാണ് ഇവിടെ നേരെ ചൊവ്വേ ശിക്ഷ കിട്ടിയിട്ടുള്ളത് എന്ന ചോദ്യവും ചോദിക്കപ്പെടാം.

പക്ഷേ, ഇവിടെ നിയമത്തിന്റെ ബലഹീനതയുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള പരിഹാരം ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതല്ല. കുറ്റകൃത്യത്തിലെ ശരിയും തെറ്റും വ്യക്തികള്‍ തീരുമാനിച്ച് ശിക്ഷ നടപ്പില്‍ വരുത്താന്‍ തുടങ്ങുന്നതില്‍ നമ്മള്‍ അഭിരമിക്കുന്നത് ശരിയല്ല. നാളെ അതിന്റെ പേരില്‍ മുഷ്ടികളും കത്തിമുനയും വെടിയുണ്ടയുമെല്ലാം ആരുടെ നേര്‍ക്കും നീളാം. നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ അത് ചെയ്യട്ടെ. നിയമം പാലിക്കാം, പാലിക്കാത്തവരെ അതിന്റെ കീഴിലേല്‍പ്പിക്കാം. ആള്‍ക്കൂട്ടനീതി നടപ്പാക്കലുകള്‍ പ്രാകൃതമാണ്. പാതകമാണ്.

Karma News Network

Recent Posts

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

16 mins ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

48 mins ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

1 hour ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

9 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

10 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

10 hours ago