more

ലൈംഗികവിദ്യാഭ്യാസം എന്നത് എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല.

ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ലെന്ന് ഡോഷിംന അസീസ്. സ്കൂളുകളിൽ ലൈം​ഗിക വിദ്യാഭ്യാസം പഠിപ്പിക്കണമെന്ന വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന വന്നപ്പോൾ മുതൽ ട്രോളുകളുടെ പൂരമാണ്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ.ഷിംന

കുറിപ്പിങ്ങനെ

സാക്ഷരകേരളം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവ എന്തെങ്കിലും തരത്തിൽ നിങ്ങൾക്ക് വല്ല അഭിമാനവും തരുന്നുണ്ടേൽ വനിതാ കമ്മീഷൻ അധ്യക്ഷ വിദ്യാർത്ഥികൾക്ക് ലൈംഗികവിദ്യാഭ്യാസം വേണമെന്ന് പറഞ്ഞ വാർത്തയുടെ ലിങ്കിനു ചോട്ടിൽ ഒന്ന് പോയി കമന്റുകളൊക്കെ വായിച്ച് വന്നാൽ മതി, തൊലി ഉരിഞ്ഞു തിരിച്ചു പോരാം. ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല. ഇത് ഒരു വ്യക്തിയുടെ ലൈംഗികതയുടെ ശാരീരികം, ജീവശാസ്ത്രപരം, വൈകാരികം, സാമൂഹികം എന്നിങ്ങനെ പല വശങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

ചുറ്റുമുള്ളവരെ പരിഹസിക്കുന്നതും സ്വയം വലിയവരാണെന്നു തോന്നുന്നതുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം സൂക്കേടുകൾക്കുള്ള ഏറ്റവും നല്ല ചികിത്സയാണ് അത്. പ്രണയം നിരസിക്കപ്പെട്ടാൽ കത്തി എടുത്തു കുത്തുന്നതും പെട്രോൾ ഒഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ മുതൽ വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളുമൊക്കെ അടങ്ങിയതാണിത്. മനുഷ്യന്റെ ശരീരഭാഗങ്ങൾ, അതിൽ തന്നെ ലൈംഗികഭാഗങ്ങളുടെ പ്രാധാന്യം, സുരക്ഷിതമായ ലൈംഗികതയും, ലൈംഗികരോഗങ്ങൾ, ലൈംഗിക അതിക്രമങ്ങൾ അവയോടു എങ്ങനെ പ്രതികരിക്കണം എന്ന് തുടങ്ങിയുള്ള നൂറുകാര്യങ്ങൾ വേറെയും. മാറി ചിന്തിക്കൂ മനുഷ്യമ്മാരെ… മാറ്റങ്ങൾക്ക് വിധേയരാകൂ…

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

15 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

28 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

56 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

3 hours ago