more

സൈബർബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടർക്ക്‌ താങ്ങാനായിക്കാണില്ല, അത്ര മേൽ നിരാശയിൽ വീണ്‌ പോയി ആ മനുഷ്യൻ-ഷിംന അസീസ്

ചികിത്സ പിഴവ് സംഭവിച്ചുവെന്ന കാരണത്താൽ സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കേരളം.കടപ്പാക്കട് ഭദ്രശ്രീയിൽ അനൂപ് കൃഷ്ണ എന്ന 35കാരൻ ഡോക്ടറെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.ശുചിമുറിയുടെ ചുമരിൽ രക്തം ഉപയോഗിച്ച് സോറി എന്ന് എഴുതി വെച്ച ശേഷമായിരുന്നു അനൂപ് ജീവനൊടുക്കിയത്.ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.ഡോക്ടറുടെ മരണത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്.ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം

കുറിപ്പിങ്ങനെ,മുപ്പത്തിനാല്‌ വയസ്സിനുള്ളിൽ എംബിബിഎസ്‌ പഠിച്ച്‌, അസ്‌ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത്‌ സ്വന്തമായൊരു ആശുപത്രി തുടങ്ങി ‘നല്ല ഡോക്ടർ’ എന്ന്‌ പേരെടുത്തെങ്കിൽ ആ മനുഷ്യൻ എത്ര കഠിനാധ്വാനിയായിരിക്കണം… ഡോ.അനൂപ്‌ കൃഷ്‌ണ എന്ന ചെറുപ്പക്കാരനായ ഡോക്ടർ കൈയിലെ സിര മുറിച്ച ശേഷം തൂങ്ങി മരിച്ചിരിക്കുന്നു.ശ്വാസോച്ഛ്വാസവും മിടിപ്പുമെല്ലാം ക്രമീകരിച്ച്‌ വെച്ച്‌ ചെയ്യുന്ന ഓരോ ശസ്‌ത്രക്രിയയിലും ഈ റിസ്‌കുണ്ട്‌. അതിലുണ്ടായ നഷ്‌ടത്തിന്‌ ഉപരോധവും പ്രതിഷേധവും സൈബർബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടർക്ക്‌ താങ്ങാനായിക്കാണില്ല. അത്ര മേൽ നിരാശയിൽ വീണ്‌ പോയി ആ മനുഷ്യൻ.

മെഡിക്കൽ രംഗത്തുള്ളവർ മുഴുവൻ അങ്ങേയറ്റം സമ്മർദത്തിൽ ഉള്ളൊരു കാലമാണ്‌. സഹിക്കാൻ വയ്യാത്ത ആശങ്കയും ആധിയും മാറ്റി വെച്ച്‌ മനുഷ്യസ്വഭാവത്തിൽ പെരുമാറുന്ന ഞങ്ങളിൽ ബഹുഭൂരിപക്ഷത്തെയും സൗകര്യപൂർവ്വം അവഗണിച്ച്‌, വേദനിപ്പിച്ച്‌, പഴി ചാരി, പ്‌രാകി… ഞങ്ങളുടെ വീഴ്‌ചകൾ ആഘോഷിക്കുന്നിടത്ത്‌…ഞങ്ങൾ കരുതലോടെ കൈക്കുള്ളിൽ വെച്ച്‌ പുറത്തേക്ക്‌ ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെക്കാണാതെ ചിലത്‌ മാത്രം തിരഞ്ഞെടുത്ത്‌ ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ, വ്യക്‌തിഹത്യ സഹിക്കേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ഞങ്ങൾ വെള്ളക്കുപ്പായത്തിനുള്ളിൽ നിന്നുമിറങ്ങി വെറും മനുഷ്യരായിപ്പോകുന്നു. അനൂപ്‌ ഡോക്‌ടറുടെ സ്‌ഥാനത്ത്‌ ഇനിയും ഞങ്ങളിലാരുമാകാം. ഇനിയാരുമദ്ദേഹത്തെ തുടരാതിരിക്കട്ടെ. പ്രിയ സഹപ്രവർത്തകന്‌ ആദരാഞ്ജലികൾ.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

5 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

5 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

6 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

6 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

7 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

7 hours ago