topnews

തോമസ് ഐസക്കിനെ ചികിൽസിക്കാൻ ഡോക്ടർമാരുടെ സംഘം, മെഡിക്കൽ ബോർഡ് രൂപീകരിച്ചു

മന്ത്രി ഡോ തോമസ് ഐസക്കിന്റെ കോവിഡ് ചികിൽസക്കായി വൻ സന്നാഹങ്ങൾ രൂപീകരിച്ച് സർക്കാർ.67 കാരനാണ്‌ തോമസ് ഐസക്.മെഡിക്കൽ ബോർഡ് ഇതിനായി പ്രത്യേകം രൂപീകരിച്ചു.ഉന്നത ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘം തന്നെ ഉണ്ടാക്കി. പതിനായിരക്കണക്കിനു കണക്കിന്‌ മലയാളികൾക്ക് കോവിഡ് ബാധിച്ചപ്പോൾ ഒന്നും ഉണ്ടാകാത്ത വൻ സന്നാഹം തന്നെയാണ്‌ മന്ത്രി ആയതിനാൽ തോമസ് ഐസക്കിനു ലഭിക്കുന്നത്.ഇതേ സമയത്ത് തന്നെ പല ആശുപത്രികളിലും സാധാരണക്കാരെ ചികിൽസിക്കാൻ ഡോക്ടർമാർ പോലും ആവശ്യത്തിനില്ലാത്ത സാഹചര്യവും ഉണ്ട്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും.ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.ഇത് പരിശോധിക്കും.പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഉടൻ സ്രവ പരിശോധന നടത്തും.ആദ്യമായാണ് കേരളത്തിൽ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം,സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.ഇതാദ്യമാണ്‌ 3000 എന്ന അക്കം കോവിഡ് രോഗികളുടെ എണ്ണം കടക്കുന്നത്.3082 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.2,844 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.ഇന്ന് 10 മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 347 ആയി.

ഇന്നും കൂടുതൽ രോഗികൾ തലസ്ഥാനത്താണ്.582 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 328 പേർക്കും മലപ്പുറത്ത് 324 പേർക്കും രോഗബാധയുണ്ടായി.ആലപ്പുഴ, എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇരുന്നൂറിലധികമാണ് കേസുകൾ.കോട്ടയം,തൃശൂർ,പാലക്കാട് ജില്ലകളിൽ നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.2,196 പേർക്ക് ഇന്ന് കോവിഡ് ഭേദമായി.22,676 പേരാണ് ഇപ്പോൾ ചികിൽസയിൽ.കോവിഡ് രോഗ ബാധയിൽ രാജ്യത്ത് കേരളം ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്ന സ്ഥാനത്തേക്ക് വരികയാണ്‌.

Karma News Editorial

Recent Posts

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ…

14 mins ago

കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും, ഭര്‍ത്താവ് ലാൽ ഇന്ത്യയിൽ?

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട്…

34 mins ago

മീരയെക്കാൾ പ്രായം കുറവ് വിപിന്, കൂടാതെ മൂന്നാം വിവാഹവും, സോഷ്യൽ മീഡിയയിൽ തകർപ്പൻ ചർച്ച

കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവൻ വീണ്ടും വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ…

1 hour ago

വേനൽ മഴയുടെ ശക്തി കുറയുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

2 hours ago

ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ…

2 hours ago

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

11 hours ago