തിരുവനന്തപുരം . വൈദ്യ പരിശോധനക്ക് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കെഎംഎസ്സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
മെയ് പത്തിനായിരുന്നു ഡോ. വന്ദനയ്ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. അധ്യാപകനായ സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ കത്രിക എടുത്ത് സന്ദീപ് എല്ലാവരെയും ആക്രമിക്കുകയാണ് ഉണ്ടായത്. തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. അതോടെ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഒറ്റപ്പെട്ട ഡോ. വന്ദനയെ പ്രതി ചവുട്ടി വീഴ്ത്തി തുടരെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.
വന്ദനയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആദ്യം വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. മെയ് 23ന് തിരുവനന്തപുരം കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെയാണ് ചാക്ക ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ രഞ്ജിത്ത് അപകടത്തില്‍ മരണപ്പെടുന്നത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…