crime

ഡോ വന്ദന പ്രതിയേ ആക്രമിക്കാൻ ചെന്നു,കുത്തിയത് സ്വയരക്ഷക്ക് എന്നും അഡ്വ ആളൂർ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതിയിൽ നടന്ന വാദം പൂർത്തിയായി വിധി പറയുവാനായി വയ്ച്ചു. മുൻ അദ്ധ്യാപകൻ കൂടിയായ പ്രതി സന്ദീപിന്റെ ജാമ്യ അപേക്ഷയും കേസ് സി ബി ഐക്ക് കൈമാറണം എന്ന അപേക്ഷയുമാണ്‌ കോടതി പരിഗണിക്കുക. 2 കേസുകളും വിധിപറയാനായി മാറ്റി വയ്ച്ചു

കേസിൽ പ്രതി സന്ദീപിനു വേണ്ടി ഹാജരാകുന്നത് അഡ്വ ആളൂർ ആണ്‌. ഡോ വന്ദനയെ പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും കൊലപാതകത്തിന്റെ ഉത്തരവാദി താലൂക്ക് ആശുപത്രിയും, കിംസ് ആശുപത്രിയും ആണ്‌ എന്നും അഡ്വ ആളൂർ വാദിച്ചു

പ്രതിഭാഗം വാദം

ഡോ വന്ദന പ്രതിയായ സന്ദീപിനെ ആക്രമിക്കാൻ വന്നപ്പോൾ മാത്രമാണ്‌ പ്രതി തന്റെ ജീവ രക്ഷാർഥം ഡോക്ടറേ കുത്തിയത്. ഇത് മരണ കാരണമായ മുറിവുകൾ ആയിരുന്നില്ല.കൊലപ്പെടുത്തണം എന്ന ലക്ഷ്യം വയ്ച്ച് കരുതികൂട്ടി പ്രതി പെരുമാറിയിട്ടില്ല. പെട്ടെന്നുണ്ടായ പ്രകോപനം ആയിരുന്നു.

ഡോ വന്ദനയെ മരണത്തിൽ നിന്നും രക്ഷിക്കാമായിരുന്നു. ആശുപത്രിയിൽ വയ്ച്ച് ഉണ്ടായ സംഭവത്തിൽ പ്രാഥമിക ചികിൽസ പൊലും നല്കാതെ രക്തം വാർന്ന് പോവുകയായിരുന്നു. രക്തം വാർന്നാണ്‌ മരിച്ചത്. ഇതിന്റെ ഉത്തരവാദി അതാത് ആശുപത്രികൾ മാത്രമാണ്‌ എന്നും അഡ്വ ആളൂർ വാദിച്ചു

കൂടാതെകേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുകയാണ്‌. സി ബി ഐക്ക് വിടാനുള്ള ഹരജി പരിഗനയിലാണ്‌. തന്റെ കക്ഷി ഇപ്പോഴും ജയിലിൽ കിടക്കുന്നു. പ്രോസിക്യൂഷനു തന്നെ ഈ കേസ് എന്തു ചെയ്യണം എന്നറിയാതെ സംശയിച്ച് വിചാരണ പോലും നിർത്തി വയ്ച്ചപ്പോൾ തന്റെ കക്ഷി ചെകുത്താനും കടലിനും ഇടയിലാണ്‌ എന്നും ജാമ്യം അനുവദിക്കണം എന്നും അഡ്വ ആളൂർ ഹൈക്കോടതിയിൽ ബോഷിപ്പിച്ചു.ജസ്റ്റീസ് ബെച്ചു കുര്യൻ ആണ്‌ വാദം കേട്ടത്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപ് അന്നു മുതൽ ജയിലിൽ ആണ്‌.

2023 മേയ് 10-ന് രാത്രിയിലാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹോംഗാര്‍ഡ് അലക്സ് കുട്ടിയുടെ തലയ്ക്ക് ആറ് കുത്തേറ്റിരുന്നു. എ.എസ്.ഐ. മണിലാലിന്റെ തലയ്ക്കും എസ്.ഐ. ബേബി മോഹന്റെ കൈയ്ക്കും കുത്തേറ്റിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

 

Karma News Editorial

Recent Posts

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

7 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

9 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

28 mins ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

40 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

54 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

1 hour ago