social issues

അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ എന്ന ഉപദേശം അത്തരം സ്ത്രീകള്‍ നല്‍കാറുണ്ട്, ഡോ.വീണ ജെഎസ് പറയുന്നു

മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭം ധരിച്ച് എത്തുമ്പോള്‍ ചില ഗൈന കോളജിസ്റ്റുകള്‍ വഴക്ക് പറയുന്നുവെന്ന് പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്.ഇത്തരം സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.വീണ ജെ എസ്.പ്രായം കൂടുന്തോറും ഗര്‍ഭത്തില്‍,പ്രസവത്തില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്ന കാര്യം ഒക്കെ സാമൂഹികശാസ്ത്രീയവശങ്ങള്‍ കൂടെ പരിഗണിച്ചിട്ട് പറയണം. ശാസ്ത്രീയമായി റിസ്‌കുകള്‍ ഉണ്ടെങ്കില്‍ പോലും അത് തീര്‍ക്കേണ്ടത് at risk ആണെന്ന് നിങ്ങള്‍ വിചാരിക്കുന്ന ഗര്‍ഭിണികളില്‍ അല്ല.ശാസ്ത്രീയറിസ്‌കുകള്‍ ഉണ്ടെങ്കില്‍ തന്നെ സാമൂഹികസാഹചര്യങ്ങള്‍ അനുസരിച്ചു അതിനെ മറികടക്കാന്‍ അല്ലെങ്കില്‍ അഭിമുഖീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതാണ്.-ഡോ വീണ് ജെ എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്,മുപ്പത് വയസ്സില്‍ കൂടിയ സ്ത്രീകള്‍ ഗര്‍ഭിണികളായി ചെല്ലുമ്പോള്‍ വഴക്ക് പറയുന്ന ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.മുപ്പതില്‍ കൂടിയ സ്ത്രീയെ കണ്ടാല്‍ വിവാഹിത അല്ലെന്ന് തോന്നിയാലുടന്‍ ചോദ്യം ചെയ്യുന്ന ഗൈനീസ് ഉണ്ടെന്നും കേള്‍ക്കുന്നു.ഇത് ഒരു തരത്തിലും കേട്ട് നില്‍ക്കേണ്ടതില്ല. വളരെ വൃത്തികെട്ട സമീപനമാണ് അത്തരം ഡോക്ടര്‍മാര്‍ കാണിക്കുന്നത്.പ്രായം കൂടുന്തോറും ഗര്‍ഭത്തില്‍,പ്രസവത്തില്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്ന കാര്യം ഒക്കെ സാമൂഹികശാസ്ത്രീയവശങ്ങള്‍ കൂടെ പരിഗണിച്ചിട്ട് പറയണം.ശാസ്ത്രീയമായി റിസ്‌കുകള്‍ ഉണ്ടെങ്കില്‍ പോലും അത് തീര്‍ക്കേണ്ടത് at risk ആണെന്ന് നിങ്ങള്‍ വിചാരിക്കുന്ന ഗര്‍ഭിണികളില്‍ അല്ല.ശാസ്ത്രീയറിസ്‌കുകള്‍ ഉണ്ടെങ്കില്‍ തന്നെ സാമൂഹികസാഹചര്യങ്ങള്‍ അനുസരിച്ചു അതിനെ മറികടക്കാന്‍ അല്ലെങ്കില്‍ അഭിമുഖീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതാണ്.

ഇങ്ങനെ വഴക്ക് കേള്‍ക്കുന്ന പല സ്ത്രീകളും വീട്ടിലും നാട്ടിലും ഉള്ള പെണ്‍കുട്ടികള്‍ക്ക് ശല്യമാകും വിധം’അയ്യോ താമസിപ്പിക്കല്ലേ വേഗം ഗര്‍ഭിണി ആയിക്കോ’എന്ന ഉപദേശവും നല്‍കാറുണ്ട്. ഗര്‍ഭസംബന്ധമായ അവശതകള്‍ ഒരേ വ്യക്തിയില്‍ പല ഗര്‍ഭസമയത്ത് പലതായിരിക്കും.ഒരാള്‍ക്ക് പോലും അത് മറ്റൊരാളുടേതിനു സമാനമായിരിക്കില്ല.ലോകത്തിലെ വന്ധ്യത തുടച്ചു മാറ്റാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് തങ്ങള്‍,അതിനാല്‍ വന്ധ്യതക്ക് കാരണമായേക്കാവുന്ന പ്രായക്കൂടുതലിനെ വഴക്ക് പറഞ്ഞു പ്രതിരോധിക്കാം എന്നൊക്കെ വിചാരിക്കുന്നത് സ്വന്തം മനസ്സില്‍ തന്നെ മതി ഗൈനീസെ.ഒരു കണക്കിനാണ് പല സ്ത്രീകളും തങ്ങള്‍ക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങള്‍ വരാന്‍ കാത്തിരിക്കുന്നത്. പലര്‍ക്കും അതിനു കഴിയാറില്ല.അച്ഛന്‍ അമ്മ തൊട്ട് അപ്പറത്തെ വീട്ടിലെ മുതുമുത്തശ്ശിക്ക് കണ്ണടക്കാന്‍ പോലും പെണ്ണിന്റെ കല്യാണവും പിന്നൊരു കുഞ്ഞിക്കാലും കണ്ടേ തീരൂ എന്നാണ്.കല്യാണത്തിനും പിന്നെയുള്ള ചടങ്ങുകള്‍ക്കുമുള്ള കോഴിക്കാല്‍ ആണ് ചിലരുടെയൊക്കെ മെയിന്‍ എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിയാമല്ലോ.

മറ്റു ചിലര്‍ക്ക്(അതൊരു ഭൂരിഭാഗം)തങ്ങള്‍ വഹിക്കുന്ന ഭാരം മറ്റൊരാള്‍ കൂടെ വഹിക്കുന്നത് കാണാന്‍ ഉള്ള ആഗ്രഹം.ജോലിയായി settle ആയിട്ടു മതി കല്യാണം എന്ന് വിചാരിക്കുന്നവര്‍ പോലും ഇതുപോലുള്ള കോഴിമൂരിക്കാലുകള്‍ക്ക് വേണ്ടി ജീവിതം പാഴാക്കുമ്പോള്‍ ആണ് പാഴിന്റെ മേല്‍ പാഴ് പോലെ ഗൈനീസിന്റെ തള്ളല്‍.തള്ളല്‍ അല്ല വഴക്ക്.വഴക്ക് പറയാന്‍ ഇവരാരുവാ.ഫീസ് കൊടുക്കുന്നതിനു സേവനം(ശാസ്ത്രീയമായും നൈതികമായുമുള്ള സേവനം)ലഭ്യമാക്കുക മാത്രമാണ് അവരുടെ ജോലി.ലോകത്തുടനീളം സ്ത്രീകള്‍ മുപ്പതിന് മേല്‍ പ്രസവിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.വന്ധ്യത സ്ത്രീകള്‍ക്ക് മാത്രമല്ല കൂടുന്നത്.വന്ധ്യത ഇല്ലാതെ ആകാന്‍ വേണ്ടി അല്ല സ്ത്രീകളുടെ ജീവിതം.ജീവിതം സന്തോഷഭരിതമാക്കാന്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് വിചാരിക്കുന്നവര്‍ക്ക് മാത്രം എടുക്കാവുന്ന ഓപ്ഷന്‍ ആണ് ഗര്‍ഭം എന്നത്.

ഇനി വന്ധ്യതക്ക് കാരണം/അപകടമുള്ള ഗര്‍ഭം,എന്നിവയുടെ കാരണം സ്ത്രീയുടെ പ്രായം തന്നെ ആണെന്ന് വെക്കുക.അത് ഗൈനക് ഡോക്ടര്‍മാര്‍ പറയേണ്ടത് തങ്ങളെ സമീപിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളോടല്ല.അതിനാണ് നിങ്ങള്‍ പത്രദൃശ്യമാധ്യമങ്ങളെ വിവരവിതരണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത്.അതും അല്ലെങ്കില്‍ നിങ്ങളുടെ വിവരം നിങ്ങളുടെ ആശുപത്രിയില്‍ലെ ബോര്‍ഡുകളില്‍ കാണിക്കണം.ഏത് പ്രായത്തില്‍ അമ്മയാകാം എന്നതിനപ്പുറം ഉള്ള ചിന്തകള്‍ ആണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം.അത് സ്ത്രീകളും കുടുംബങ്ങളും മനസിലാക്കണം.NB:എന്നാ മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീ അബോര്‍ഷന്‍ വേണമെന്ന് പറഞ്ഞു വന്നാല്‍ ഇതേ ഗൈനീസ് കൊല്ലുന്നത് പാപം എന്ന മന്ത്രം തുടങ്ങും. അപ്പൊ ഒരിക്കലും ഇല്ലാത്ത പോലെ അബോര്‍ഷന്‍ റിസ്‌ക് പ്രസവത്തിലേതു പോലെ ആകും,ഓരോരോ ഗൈനക് രീതികള്‍.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

13 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

20 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

54 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

55 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago