more

രക്ഷപെടാനായി മോഷാടാവ് ചാടിയത് പുഴയിൽ, വീണത് വെള്ളമില്ലാത്തിടത്ത്, ഒടുവിൽ

മോഷണശ്രമത്തിനിടെ രക്ഷപെടാനായി പുഴയിൽ ചാടിയ പ്രതി പോലിസ് പിടിയിലായി. പെരുവംമൂഴി പാലത്തിൽനിന്നാണ് കുപ്രസിദ്ധ മോഷ്ടാവ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് (37) പുഴയിലേക്ക് ചാടിയത്. വെള്ള മില്ലാത്ത സ്ഥലത്തേക്ക് വീണതിനാൽ സുരേഷിന് ​ഗുരുതര പരിക്കുണ്ട്.

സുരേഷ് നിരവധി കേസുകളിലെ പ്രതിയാണ്. 2018 ജൂലൈ 29ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പി.ബി. അജിത്കുമാറിന്റെ ആധാരമെഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചത് അടക്കം 20ലേറെ കേസിൽ പ്രതിയാണ് സുരേഷ്. അഞ്ചുവർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷ്ടിക്കാൻ കയറി വെന്റിലേറ്ററിൽ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ ഒടുവിൽ പൊലീസാണ് പുറത്തെടുത്തത്. 2018ൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽനിന്ന് മുങ്ങിനടക്കുകയായിരുന്നു.

ശനിയാഴ്ചയാണ് മൂവാറ്റുപുഴയിൽ ഒരു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ നടന്നത്.ഉച്ചയ്ക്ക് പെരുവംമൂഴിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപത്തെത്തിയ സുരേഷ് തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്നിടത്ത് കയറിപ്പറ്റി പഴ്‌സുകൾ ഉൾപ്പടെയുളള സാധനങ്ങൾ കൈക്കലാക്കി. മോഷ്ടിക്കുന്നത് തൊഴിലാളികളിലൊരാളുടെ ശ്രദ്ധയിൽപെട്ടതോടെ ഇവിടെ നി്ന്ന് ഇറങ്ങിയോടി. തൊഴിലാളികളും നാട്ടുകാരും തിരച്ചിലാരംഭിച്ചതോടെ സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. കുറെ നേരം തിരഞ്ഞിട്ടും ആദ്യം കണ്ടെത്തിയില്ല. പിന്നീട് ഇവിടെനിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയെങ്കിലും രണ്ടുപേരുടെ കൈ കടിച്ചുമുറിച്ച് വീണ്ടും ഓടികളഞ്ഞു. അപ്പോഴാണ് ഇയാളുടെ ബൈക്ക് ശ്രദ്ധയിൽപെട്ട നാട്ടുകാർ അതിന്റെ ചോക്ക് ഊരിയിട്ട് കാത്തിരുന്നു.

അങ്ങനെ ശനിയാഴ്ച പുലർച്ചയോടെ ബൈക്ക് എടുക്കാനായി ഇയാൾ എത്തിയപ്പോൾ നാട്ടുകാർ പിടികൂടാൻ ഓടിയെത്തി. ഇതോടെ പെരുവംമൂഴി പാലത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ ഗുരുതര പരിക്കേറ്റു. ഇയാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

10 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

10 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

26 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

35 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

36 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago