topnews

മോഡലുകളുടെ മരണം, ഡ്രൈവർ മദ്യപിച്ച് ലെക്ക് കെട്ട് അബോധാവസ്ഥയിൽ ബാർ അടച്ചു പൂട്ടിച്ചു

കേരളത്തേ ഞെട്ടിച്ച മുൻ മിസ് കേരള അടക്കം 3 പേരുടെ മരണത്തിനു കാരണം കാർ ഓടിച്ച് ഡ്രൈവർ മദ്യപിച്ച് ലക്ക് കെട്ടതിനാൽ. മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കാർ നിയന്ത്രണം വിട്ട് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ മരത്തിൽ ഇടിച്ച് തകരുകയായിരുന്നു

ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു എന്നും മരണത്തിൽ രൂഹത ഉണ്ടെന്നും കർമ്മ ന്യൂസ് 2മത് തിയതി വെളിപ്പെടുത്തിയപ്പോൾ വലിയ സൈബർ അറ്റാക്കായായിരുന്നു കർമ്മയുടെ വാർത്തക്ക് അടിയിൽ വന്നത്. എന്നാൽ ഇപ്പോൾ പോലീസ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.. ഡ്രൈവർ അബ്ദുൽ റഹ്മാൻ മദ്യലഹരിയിലായിരുന്നു എന്നത്. ഇയാൾക്കെതിരെ   നരഹത്യയ്ക്ക് കേസെടുത്തു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ലൈസൻസ് കണ്ട്കെട്ടും. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലർച്ചെയുണ്ടായ അപകടത്തിൽ 2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ആഷിഖ്. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ പ്രധാന റോഡിനേയും സർവീസ് റോ‍ഡിനേയും വേർതിരിക്കുന്ന ഡിവൈഡറിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

കൊച്ചി പാലാരിവട്ടം വാഹനാപകടത്തിൽ അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ആഷിഖ് കൂടി മരണപെട്ടതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.കാറോടിച്ച അബ്ദുൾ റഹ്മാൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലാണ്.വാഹനാപകടം പൊലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലെ ഡി ജെ പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മടങ്ങിയതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 18 എന്ന ഹോട്ടലില്‍ നിന്നാണ് അര്‍ധരാത്രി ഇവര്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയതെന്ന് വ്യക്തമായത്. ഹോട്ടല്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാര്‍ട്ടിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഇവര്‍ മടങ്ങിയതിനുശേഷമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

അപകടം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞും ഈ ബാറില്‍ മദ്യം വിളമ്പിയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. അതിന് നാലുദിവസം മുമ്പ് എക്സൈസ് ഇവിടെ രാത്രി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നാണ് വിവരം. ഈ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തെക്കുറിച്ചും അപകടത്തിന് മുമ്പുള്ള മണിക്കൂറുകളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നത്.

അതേസമയം, ഇതിനു മുന്പും ഫോർട്ട്കൊച്ചിയിലെ പല ആഡംബര ഹോട്ടലിൽ നിന്നും ലഹരി പൂക്കുന്ന ഡിജെ പാർട്ടികൾ ഉദ്യോഗസ്‌ഥർ റെയ്ഡ് നടത്തി പിടികൂടിയിരുന്നു .ആഡംബരക്കാറുകളിലും ഓൺലൈൻ കാറുകളിലും സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഒറ്റയ്ക്കും അല്ലാതെയും ഹോട്ടലുകളിലേക്ക് എത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളിലേക്ക് ഉദ്യോഗസ്‌ഥർ റെയ്ഡ് നടത്തിയത്.സംഘാടകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂർ പണം അടച്ചാണു ഡിജെ പാർട്ടികളിൽ പങ്കെടുക്കാൻ ആളുകളെത്തിയത്.
അതുകൊണ്ടു തന്നെ പങ്കെടുക്കാനെത്തിയ അംഗങ്ങളിൽ അധികം പേർക്കും പരസ്പരം പരിചയമില്ല. നിശാ പാർട്ടിക്ക് നിശ്ചിത തുക പ്രവേശന ഫീസുണ്ട്. ഇത് അടച്ചാൽ നിശ്ചിത അളവ് മദ്യം സൗജന്യമാണെന്നും പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതികളിൽ ഒരാൾ വെളിപ്പെടുത്തി. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ അധികവും 20 മുതൽ 25 വയസ്സ് വരെയുള്ള യുവാക്കളും യുവതികളുമാണ്. ആഴ്ച്ചാവസാനമാണ് കൊച്ചിയിലെ മിക്ക വൻകിട ഹോട്ടലുകളിലും ഡിജെ പാർട്ടികൾ നടക്കുന്നത്.ലഹരിയും ,മദ്യവും ഉപയോഗിച്ചുള്ള പരിപാടികൾ ആണ് സംഘാടകർ നടത്തുന്നതും. എംഡിഎംഎ ഉൾപ്പടെയുള്ള മാരക ലഹരി വസ്തുക്കൾ ആണ് ഇവർ ഉപയോഗിക്കുന്നത്.കഞ്ചാവിനേക്കാൾ നാലിരട്ടി അപകടകാരിയാണ് മെത്ത് എന്ന് ലഹരിവിരുദ്ധസെൽ പറയുന്നു. കുറഞ്ഞസമയം കെ‍ാണ്ട് ഇത് യുവാക്കളുടെ മാനസിക നില തകരാറിലാക്കുന്ന സ്ഥിതിവിശേഷവും ഉണ്ട്

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

9 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

45 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago