trending

ഒരു കുട്ടിയുടെ അച്ഛനായ ഡ്രൈവർ പത്താം ക്ലാസ്സുകാരിയുമായി നാടുവിട്ടത് കടംവാങ്ങിയ 500രൂപയുമായി

ഒരു കുട്ടിയുള്ള വിവാഹിതനായ സ്വകാര്യ ബസ് ഡ്രൈവരോടൊപ്പം പത്താം ക്ലാസുകാരി ഒളിച്ചോടിയതിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പത്തനംതിട്ട മൂഴിയാരാണ് ആണ് സംഭവം. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനൊപ്പ (33) മാണ് പെൺകുട്ടി പോയിരിക്കുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് ടെർമിനലിൽ രാവിലെ ബസ് എത്തിച്ച ശേഷമാണ് ഇയാൾ പെൺകുട്ടിയുമായി അപ്രത്യക്ഷനായത്. സീതത്തോട് കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്നയാളാണ് ഷിബിൻ. ഇരുവരെയും കോട്ടയത്തു നിന്നും പോലീസ് പിടികൂടി

ഡ്രൈവറായ ഷിബിൻ പെൺകുട്ടിയുമായി നാടുവിട്ടത് കടം വാങ്ങിയ 500 രൂപയുമായി. ആലപ്പുഴ, ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പ്രതിക്ക് അഴിയെണ്ണേണ്ടി വരും.

പോകുന്ന വഴി സിംകാർഡ് നശിപ്പിച്ചു കളഞ്ഞു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലെത്തിയപ്പോൾ കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മൽ അവിടെ ഒരു ജുവലറിയിൽ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിയത്. ഇതിന് തൊട്ടടുത്ത ലോഡ്ജിൽ ഇരുവരും റൂമെടുത്തു. കുട്ടിയെയും ഷിബിനെയും കണ്ട് സംശയം തോന്നിയ രണ്ടു വനിതകളാണ് വിവരം പൊലീസിൽ അറിയിച്ചത്.

മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് പെൺകുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇതിനിടയിൽ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നു, ഷിബിന്റെ മുൻകാല ചരിത്രം മനസിലാക്കിയ പോലീസ്‌ ആ വഴിക്കു നടത്തിയ അന്വേഷണമാണു വൈകിട്ടോടെ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്‌. കോട്ടയം സ്വകാര്യ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ ലോഡ്‌ജിലാണ്‌ ഇരുവരും ഉണ്ടായിരുന്നത്‌. അൺഎയ്‌ഡഡ്‌ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ബസ്‌ യാത്രയ്‌ക്കിടെയാണു ഷിബിനെ പരിചയപ്പെട്ടത്. ഇയാൾ കൊച്ചുകോയിക്കലിനു സമീപം വാടകയ്‌ക്കു താമസിക്കുകയാണ്‌.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

18 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

46 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago