topnews

400കോടിക്ക് എ ഐ ഡ്രോൺ ക്യാമറകൾ വാങ്ങാനൊരുങ്ങി കേരളം, കടത്തിന്മേൽ കടം കയറി നാട് മുടിയും

400 കോടി ചിലവ് വരുന്ന പുതിയ ക്യാമറ കച്ചവടത്തിനു നീക്കങ്ങൾ അണിയറയിൽ. 232 കോടി മുടക്കി നിലവിലെ എ ഐ ക്യാമറകൾ വാങ്ങിയ വിവാദവും അഴിമതിയും കേസുകളും നിലനിൽക്കെയാണ് അതിന്റെ ഇരട്ടി തുക മുടക്കി വീണ്ടും അടുത്ത ക്യാമറ പദ്ധതി. ഡ്രോൺ വാങ്ങി ഇനി ആകാശത്ത് നിന്നും വാഹന പരിശോധന നടത്താം എന്നാണ്‌ പോലീസിലെ ട്രാഫിക് ബുദ്ധികേന്ദ്രങ്ങൾ പറയുന്നത്. ഇതിന്റെ നിർദ്ദേശവും പദ്ധതിയും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. ആകാശത്ത് നിന്നും ഡ്രോണുകൾ ഉപയോഗിച്ച് ഗതാഗത നിയമ ലംഘനം കണ്ടെത്താം എന്നാണ്‌ പദ്ധതിക്ക് പിന്നെലെ ബുദ്ധി.

ഇനി 400 കോടി ചിലവ് പദ്ധതിക്കായി തിട്ടപ്പെടുത്തിയത് ഇങ്ങിനെ.. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ അങ്ങിനെ 14 ജില്ലകളിലായി 140 ഡ്രോൺ ക്യാമറകൾ. ഇതിനായിട്ടാണ്‌ 400 കോടി രൂപ ചിലവ്. അതായത് ഒരു ഡ്രോണിനു മുടക്കുക 3 കോടിയുടെ അടുത്ത്. കൃത്യമായി പറഞ്ഞാൽ 2.85 കോടി രൂപ. ഒരു ജില്ലയിൽ മാത്രം 28.5 കോടി രൂപ ആവശ്യമായി വരും. ഇതിന്റെ ഏതാണ്ട് 40% മാത്രം ചിലവുള്ളതായിരുന്നു നിലവിൽ സ്ഥാപിച്ച എ ഐ ക്യാമറകൾ.

സംസ്ഥാനം ശമ്പളം കൊടുക്കാനും ഓണം കിറ്റി നൽകാനും സർക്കാർ ജീവനക്കാർക്ക് പോൻഷനും ഓണം ബോണസും നല്കാനും കടം വാങ്ങുമ്പോൾ തന്നെയാണ്‌ പുതിയ ക്യാമറ പദ്ധതിയും. 232 കോടി മുടക്കിയ നിലവിലെ എ ഐ ക്യാമറകൾ പോലും ചില ഇടത്ത് പ്രവർത്തനം പരാജയമാണ്‌. പലയിടത്തും ക്യാമറകൾ പണി മുടക്കുകയോ സിഗ്നൽ തകരാർ വരുത്തുകയോ ചെയ്യുന്നു. ക്യാമറകൾക്ക് തെറ്റു സംഭവിക്കുന്നു എന്നും പറയുന്നു. സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളു. മാത്രമല്ല 232 കോടി മുടക്കിയ എ ഐ ക്യാമറകൾ ഇപ്പോൾ ഫലവത്താകുന്നില്ല എന്നും ട്രാഫിക് പോലീസ് പറയുന്നു. കാരണം ക്യാമറകൾ ഉള്ള സ്ഥലം ജനങ്ങൾ മനസിലാക്കി ആ പ്രദേശത്ത് മാത്രം നിയമം അനുസരിക്കുന്നു. ക്യാമറ ഇല്ലാത്ത സ്ഥലത്ത് നിയമ ലംഘനം കൂടുന്നു. ക്യാമറ എവിടെയാണ്‌ സ്ഥാപിച്ചിരിക്കുന്നത് എന്ന് റോഡിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് അറിയാം എന്നതിനാൽ നിയമ ലംഘനം തടയാൻ പൂർണ്ണമായി ആകുന്നില്ല. അതിനാൽ ഇനി ഡ്രോൺ ക്യാമറയിലേക്ക് മാറണം എന്നാണ്‌ വിലയിരുത്തൽ.

ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ മനസിലാക്കി വാഹന യാത്രക്കാർ ആ ഭാഗത്തെത്തിയാൽ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്. ഗതാഗത കമ്മീഷണർ 400 കോടിയുടെ പുതിയ ക്യാമറ പദ്ധതിയുടെ ശുപാർശ സമർപ്പിച്ച് കഴിഞ്ഞു എന്നാണറിയുന്നത്. ക്യാമറകൾ കൂടുതൽ സ്ഥാപിക്കാനുള്ള തീരുമാനിത്തിൽ നിന്നും പിന്നോട്ടുപോകേണ്ടന്ന നിലപാടിലാണ് പുതിയ ശുപാർശ.

എ ഐ ക്യാമറ ഇടപാടില്‍ 132 കോടി രൂപയുടെ അഴിമതിയാണ്‌ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. എ ഐ ക്യാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി പറൻഞ്ഞിരുന്നു.എ ഐ ക്യമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്നും കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുളള കാര്യങ്ങള്‍ ഇനി കോടതിയുടെ അനുമതിയില്ലാതെ ചെയ്യരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തിൽ കോടതി നടപടികൾ പൊലും ഉള്ളപ്പോഴാണ്‌ 400 കോടിയുടെ അടുത്ത ക്യാമറ പദ്ധതിയുമായി സർക്കാർ നീങ്ങുന്നത്

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago