മലപ്പുറം : അഞ്ചാം ക്ലാസുകാരന് മയക്കുമരുന്ന് വിറ്റ ആളെ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് അതളൂർ സ്വദേശിയായ സ്വാമി എന്നു വിളിക്കുന്ന സുബ്രഹ്മണ്യനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പത്ത് വയസ്സുകാരന് മയക്കുമരുന്ന് നൽകി നിരന്തരമായി പണം വാങ്ങിയിരുന്നു.
കുട്ടി നിരന്തരമായി സ്കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ കൗൺസിലറെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ കുട്ടിയെ തവനൂരിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൽ ഹാജരാക്കിയതോടെയാണ് കഥ പുറത്തറിയുന്നത്. സ്വാമി എന്നയാൾ വിവിധ സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോയതായും ജ്യൂസിൽ ഏതോ പൊടി കലർത്തി കൊടുത്തതായും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നും കുട്ടി അതിനായി പണം മോഷ്ടിച്ചുവെന്നും രക്ഷിതാക്കൾ പറയുന്നു.
ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടിയെ തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കുറ്റിപ്പുറം പൊലീസിന് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ചികിത്സക്ക് ആവശ്യമായ നടപടികളും സ്വീകരിച്ചു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…