തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലമ്പലം ആഴംകോണത്താണ് സംഭവം. തമിഴ്നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 80 കിലോ തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റ് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.
ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥർ കൈ കാണിച്ചപ്പോൾ യുവാവ് വാഹനം നിർത്തി.
പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ശങ്കറും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കാറിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്.
കാറിൽ നിന്നും 32 പാക്കറ്റുകളിലായി സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കാറിൽ നിന്നും ഓടി രക്ഷപ്പെട്ട വ്യക്തിയുടെ പേരിൽ നിരവധി കേസുകൾ തമിഴ്നാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…