അമൃത്സർ: അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ സംഘം പിടിയിൽ. അതിർത്തി രക്ഷാ സേന കഴിഞ്ഞ ദിവസം രാത്രി അമൃത്സറിന് സമീപം ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് യുവാക്കളെ പിടികൂടിയത്. പാകിസ്താനിലെ കള്ളക്കടത്ത് സംഘവുമായി ചേർന്ന് ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയത്.
പിടികൂടിയവരിൽ നിന്ന് 9 രണ്ട് പാക്കറ്റ് ഹെറോയിനും ഒരു പാക്കറ്റ് മെതാംഫെറ്റാമൈനും, ബുള്ളറ്റോട് കൂടിയ തോക്കും മോഷ്ടിച്ച സ്കൂട്ടറും കണ്ടെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാണ എന്ന പാകിസ്താൻ കള്ളക്കടത്തുകാരനും അയാളുടെ സഹോദരനും പ്രതികളും ചേർന്ന് നടത്തിയ ഫോൺ സംഭാഷണങ്ങളും വീഡിയോ കോളിന്റെ വിവരങ്ങളും കണ്ടെത്തി.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. ഇതിന്റെ പരിശോധന റിപ്പോർട്ട് എൻസിബി പിന്നീട് ബിഎസ്എഫിന് കൈമാറുകയും ചെയ്തു. കണ്ടെത്താനുള്ള മൂന്ന് പേർക്കെതിരെയും ഇന്റർപോളിന് നോട്ടീസ് അയക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…