topnews

വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തി; സ്വര്‍ണ്ണ സമ്മാനമടിച്ച് അമ്മയും മകളും

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലായിരിക്കുമെങ്കിലും സംഭവം സത്യമാണ്. ഭാഗ്യം കടല്‍ കടന്ന് അവരെ കാത്തിരുന്നുവെന്ന് വേണം പറയാന്‍. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും സ്വര്‍ണ്ണ സമ്മാനം. മുപ്പത്തിനാലായിരം ദിര്‍ഹത്തിന്റെ അതായത് ഏകദേശം 6.6 ലക്ഷം ഇന്ത്യന്‍ രൂപയുടെ സമ്മാനമാണ് അവര്‍ക്ക് ലഭിച്ചത്.

മലയാളികളായ മീനാക്ഷി സുനില്‍ മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദേറ ഗോള്‍ഡ് സൂഖിലെ സ്ഥാപനത്തില്‍ നിന്നും ഡിസംബര്‍ 28 നാണ് ഇവര്‍ 23000 ദിര്‍ഹത്തിന്റെ സ്വര്‍ണ്ണം വാങ്ങിയത്.
ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ജ്വല്ലറികളില്‍ ചിലവഴിക്കുന്ന ഓരോ 500 ദിര്‍ഹത്തിനും ഓരോ സമ്മാന കൂപ്പണ്‍ വീതം ലഭിക്കും. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ഒരു പവന്റെ 3000 സ്വര്‍ണ നാണയങ്ങള്‍ വരെയാണ് സമ്മാനം. മീനാക്ഷിയുടെ ഭര്‍ത്താവ് ദുബായിലെ ജ്വല്ലറിയില്‍ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനെ സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായിലെത്തിയത്.

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വര്‍ണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. നാളെ മുതല്‍ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വര്‍ണനാണയങ്ങളും ലഭിക്കും

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

6 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

13 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

27 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

42 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago