entertainment

എന്റെ അസുഖത്തെ ചില മാധ്യമങ്ങൾ ആഘോഷമാക്കി; ഒരു അവബോധം ഉണ്ടാക്കാനാണ് ചിത്രം പങ്കിട്ടത്- ഭാ​ഗ്യലക്ഷ്മി

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയിലാണെന്ന് ചിത്രം സഹിതം പുറത്തുവിട്ടിരുന്നു. എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്നു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ഇപ്പോഴിതാ തന്റെ അസുഖ വിവരം ആഘോഷമാക്കിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. തന്റെ അസുഖത്തെ ചില മാധ്യമങ്ങൾ ആഘോഷമാക്കി എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്.

കേരളം മുഴുവൻ പനിച്ച്‌ വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോൾ. എല്ലാവരും ഒന്ന് സൂക്ഷിച്ച്‌ ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനൊരു പോസ്റ്റ് ഇട്ടത്.’അതിനെ ‘അയ്യോ ആർക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്ന് പറഞ്ഞ് ചിലർ വാർത്തയാക്കി. എനിക്കിപ്പോ അസുഖം ഒന്നുമില്ല. മാറി. കുളിച്ചു. ആളുകൾക്ക് ഒരു അവബോധം എന്ന് ഉണ്ടാക്കാൻ വേണ്ടി ഇട്ടത്” എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

കഴിഞ്ഞ ദിവസം നടി രചന നാരായണൻകുട്ടി ഡെങ്കിപ്പനി ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗുരുതരമായിരുന്നു തന്റെ രോഗാവസ്ഥ എന്ന് രചന ആരാധകരെ ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രം പങ്കുവച്ച്‌ അറിയിച്ചിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഇന്നലെ രചന മടങ്ങി. രോഗവിവരം അന്വേഷിച്ചവരോടും പ്രാർത്ഥിച്ചവരോടും രചന നന്ദി അറിയിച്ചു.

Karma News Network

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

21 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

24 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

41 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

55 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago