തിരുവനന്തപുരം. കുടുംബശ്രീ ഹോട്ടലുകൾക്ക് സർക്കാർ കൊടുക്കേണ്ട സബ്സിഡി കുടിശിക 30 കോടി ആയി ഉയർന്നു. പണം കിട്ടാതെ, നടത്തിക്കൊണ്ടു പോകാൻ രക്ഷയില്ലാതെ ജനകീയ ഹോട്ടലുകൾ ഓരോന്നായി പൂട്ടി തുടങ്ങി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലായി ഇരുപതോളം ഹോട്ടലുകൾ ഇതിനകം പൂട്ടി.
കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശിക 30 കോടി രൂപയിലെത്തി. എറണാകുളം അടക്കം ഉള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയായിരിക്കുകയാണ്. 20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് ഊണ് പാഴ്സലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് 10 രൂപ വീതമാണ് സർക്കാർ സബ്സിഡി നൽകേണ്ടത്.
ജനകീയ ഹോട്ടലുകളിൽ ദിവസം 2 ലക്ഷത്തോളം ഊണു വിളമ്പുന്നുണ്ട്. എന്നാൽ, ലക്ഷങ്ങളുടെ സബ്സിഡി കുടിശികയായതോടെ മിക്കതും ദൈനംദിന നടത്തിപ്പ് പ്രതിസന്ധിയിലായി പൂട്ടിക്കെട്ടേണ്ട അവസ്ഥയിലാണ്. അവശ്യസാധന വിലവർധന മൂലം നാറ്റം തിരിയുന്ന അവസ്ഥയിൽ വൈദ്യുതി, വെള്ളം നിരക്കുകൾ സംസ്ഥാന സർക്കാർ കൂടിയിരിക്കുകയാണ്. കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽക്കുകയാണ് ചെയ്തു വരുന്നത്. ഹോട്ടലുകളുടെ കണക്ക് കുടുംബശ്രീയുടെ ജില്ലാ, സംസ്ഥാന മിഷനു കളുടെ പരിശോധനകൾക്ക് ശേഷം സർക്കാരിനു നൽകുകയും ധനവകുപ്പ് തുക അനുവദിക്കുകയുമാണു ചെയ്തു വന്നിരുന്നത്.
എന്നാൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നടത്തുന്ന 50 സുഭിക്ഷ ഹോട്ടലുകൾക്ക് കാര്യമായ കുടിശിക ഉണ്ടായിട്ടില്ല. ഇവിടെ 20 രൂപയുടെ ഊണിന് 5 രൂപയാണ് സബ്സിഡി നൽകുന്നത്. ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവായി 10 ലക്ഷം രൂപ നൽകും. വൈദ്യുതി – വാട്ടർ ചാർജ്, കെട്ടിടവാടക, മാലിന്യനിർമാർജന ചെലവുകൾ എന്നിവയും അനുവദിക്കുന്നുണ്ട്.
വൈദ്യുതി, വാടക ചെലവുകൾ നൽകാൻ ചില തദ്ദേശ സ്ഥാപനങ്ങൾ മടി കാട്ടുന്നതും ജനകീയ ഹോട്ടലുകൾക്ക് മുഖ്യമായും വെല്ലുവിളിയായിരിക്കുന്നത്. ഇതിനോക്കെ പുറമെയാണ് ജനകീയ ഹോട്ടലുകൾക്ക് ലക്ഷങ്ങളുടെ സബ്സിഡി കുടിശിക ഉണ്ടായിരിക്കുന്നത്. ഗുരുവായൂരിൽ 12 ലക്ഷം രൂപയും പെരുമ്പാവൂരിലും പാലക്കാട്ടും 8 ലക്ഷം രൂപ വീതവും കിട്ടാനുള്ള ഹോട്ടലുകൾ പോലും ഉണ്ടെന്നതാണ് ശ്രദ്ധേയം.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…