columns

അവര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു,എങ്ങിനെയും സൂത്രത്തിൽ പറഞ്ഞു വിടുന്നതാ നല്ലത്

കേരളത്തിൽ ഒരു ക്രമ സമാധാന വിഷയം ഉണ്ടാക്കാൻ മാത്രം ശേഷി അന്യ സംസ്ഥാന കുടിയേറ്റക്കാർക്ക് ഉണ്ടായത് തന്നെ കേരളം നാളെ നേരിടുന്ന വലിയ ഒരു വിഷയം തന്നെ. ഇപ്പോൾ ലോക്ക് ഡൗണിൽ കേരളം അവരെ കുറവുകൾ ഇല്ലാതെ പോറ്റുകയാണ്‌.   പുറത്ത് വന്നത് 2 വാർത്തകളാണ്‌. പിറവത്ത് ഒരു അന്യ സംസ്ഥാന തൊഴിലാളി ബംഗാളിലേക്ക് അയച്ച് സന്ദേശം ഇതാണ്‌. കേരളത്തിൽ കൊടും പട്ടിണീയാണ്‌. ഞങ്ങൾക്ക് കഴിക്കാൻ ഒരു ബിസ്കറ്റ് പോലും ഇല്ല, മരണം തന്നെ സംഭവിക്കാം..ഈ സന്ദേശം രാജ്യമാകെ പടർന്നപ്പോൾ സന്ദേശം അയച്ച് ആളേ തേടി പോലീസ് ചന്നപ്പോൾ അയാളുടെ മുറിയിൽ ഇറച്ചി, മീൻ തുടങ്ങി ഒരു സദ്യക്കുള്ള സാധനങ്ങൾ. ചാലയിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും കൊടുത്ത ഭക്ഷണം നോൺ വെജ് ഇല്ലെന്ന് പറഞ്ഞ് അവർ വലിച്ചെറിഞ്ഞതും മറ്റൊരു വാർത്ത. ഇടുങ്ങിയ റൂമുകളില്‍ നിരവധിപ്പേര്‍ തങ്ങിപ്പാര്‍ക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തില്‍ പായിപ്പാടും പെരുമ്പാവൂരുമൊക്കെ ഒത്തുകൂടിയത് കേരളത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അധ്യാപകനും പായിപ്പാട്ട് സ്വദേശിയും ആയ ഡഗ്ലസ് ജോസഫ് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്.

ബംഗാൾ ഭായിമാരുടെ കുടിയേറ്റവും, ഗുരുതര ഭവിഷ്യത്തുകളും

കേരളത്തില്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് കോട്ടയം ജില്ലയിലെ പായിപ്പാട്ടാണ്. പെരുമ്പാവൂരിലെ ബംഗാളികളുടെ തള്ളിക്കയറ്റത്തിന് കാരണം അവിടെയുള്ള നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികളാണ്. കൂടാതെ സമീപ പ്രദേശങ്ങളായ ആലുവ, എറണാകുളം നഗരം ഇവിടങ്ങളിലെ മെട്രോ നിര്‍മാണ ജോലികള്‍, ഫ്‌ലാറ്റ് നിര്‍മാണം, നൂറുകണക്കിന് ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍ ഇവിടങ്ങളിലെ ജോലികള്‍, റോഡ് നിര്‍മാണ പണികള്‍ ഇവക്കായി ആയിരക്കണക്കിന് ബംഗാളികള്‍ കുടിയേറി. പക്ഷേ പേരിനു ഒരു ഫാക്ടറി പോലും ഇല്ലാത്ത പായിപ്പാട് എന്ന ഗ്രാമത്തില്‍ എങ്ങനെ ഇത്രയധികം തൊഴിലാളികള്‍ കുടിയേറി?

പായിപ്പാട് ഇന്ന് ബംഗാളികളുടെ ഒരു ഹോട് സ്‌പോട്ടാണ്. കോട്ടയം ജില്ലയുടെയും, പത്തനംതിട്ട ജില്ലയുടെയും അതിരു പങ്കിടുന്ന പായിപ്പാട് ഒരു പഞ്ചായത്തു പ്രദേശമാണ്. 15 വാര്‍ഡുകളിലായി ഇരുപത്തിയൊന്നായിരമാണ് ജനസംഖ്യ. ഇതില്‍ പന്ത്രണ്ടായിരം ബംഗാളികളാണ്. അതായത് നാട്ടുകാരേക്കാള്‍ കൂടുതല്‍ ബംഗാളികളുണ്ടെന്നു സാരം . ഏതാണ്ട് രണ്ടായിരത്തിന് ശേഷമാണ് ബംഗാളി കുടിയേറ്റം ആരംഭിച്ചത്. പായിപ്പാട്ടു കവലയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് മൂവായിരം ബംഗാളികളുണ്ട്. ഓരോ വര്‍ഷവും മുപ്പതു മുതല്‍ നാല്‍പതു കോടി വരെയാണ് ഇവര്‍ പായിപ്പാട്ടു നിന്നും നാട്ടിലേക്കു അയക്കുന്നത്. 800, 1000, 1200 എന്നിങ്ങനെയാണ് ദിവസക്കൂലി.

കാലിത്തൊഴുത് ഇതിലും ഭേദം

ബംഗാളികളുടെ താമസ സ്ഥലങ്ങള്‍ വൃത്തികേടിന്റെ പര്യായമാണ് . ബംഗാളികളെ ചൂഷണം ചെയ്യുന്ന കെട്ടിട ഉടമ മാഫിയ ഒരു ദേശത്തെ നശിപ്പിക്കുകയാണ്. . വീട് എന്നൊന്നും വിളിക്കാന്‍ പറ്റില്ല . സിമന്റു ഇഷ്ടികക്കു കെട്ടിയ ഷീറ്റിട്ട ഷെഡ് എന്ന് പറയുന്നതാവും ഭേദം . കുടുസു മുറികളില്‍ ചാള അടുക്കിയതുപോലെ പാത്തും പതിനഞ്ചും പേരാണ് കഴിയുന്നത് . പാചകം റൂമിന്റെ മൂലയ്ക്ക് അല്ലെങ്കില്‍ റൂമിനു പുറത്തു ചായിപ്പില്‍. കെട്ടിട ഉടമ മാഫിയയുടെ ലാഭക്കൊതി പായിപ്പാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ്. പഴയ ഒരു പശു തൊഴുത്ത് സിമന്റ് ഇഷ്ടിക കെട്ടിയടച്ചു ഒരു റൂമാക്കി, ഒരാള്‍ക്ക് 1500 രൂപ വാടക വാങ്ങി പത്തു ബംഗാളികളെ താമസിപ്പിച്ചു മാസം 15,000 സമ്പാദിക്കുന്ന ഷൈലോക്കുമാരുണ്ട്.

ചിലര്‍ ഇതിലും വിരുതന്മാരാണ്. പറമ്പില്‍ നാലു കമ്പു നാട്ടി, തകര ഷീറ്റടിച്ചു ഒരു ടെന്റ് അടിച്ചുകൂട്ടും. രണ്ടു മുറിയുള്ള ഈ ഷെഡില്‍ 30 ബംഗാളികളാണ് കുത്തി തിരുകി കഴിയുന്നത്. നമ്മുടെ കഥാനായകന്‍ ഒരാള്‍ക്ക് 1500 വീതം വാങ്ങി മാസം 45,000 കീശയിലാക്കും. ഇങ്ങനെ ഒന്നിലധികം ലേബര്‍ ക്യാമ്പ് നടത്തി ലക്ഷങ്ങള്‍ കീശയില്‍ ആക്കുന്നവരുണ്ട്. മുപ്പതു ബംഗാളിക്ക് ഒരു കക്കൂസാണുള്ളത്. കാര്യം സാധിക്കാന്‍ ക്യൂ നില്ക്കണം. നാട്ടുകാരനായ ഒരാള്‍ക്ക് വീടോ, ഒരു കട മുറിയോ ഒക്കെ പണിയാന്‍ കെട്ടിടത്തിന്റെ പ്ലാന്‍ കൊടുത്തു പഞ്ചായത്തില്‍ നിന്നും അപ്പ്രൂവല്‍ വാങ്ങണം. ഇങ്ങനെ ഷെഡ് പണിതും, കാലി തൊഴുത്തു മുറിയാക്കിയും യാതൊരു നിയമവും പാലിക്കാതെയാണ് ഈ മാഫിയ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. ഇത്തരം താമസ സ്ഥലങ്ങളില്‍ കക്കൂസിന് സെപ്റ്റിക് ടാങ്ക് ഉണ്ടാകാറില്ല. വെറുതെ മണ്ണില്‍ കുഴി കുത്തി, കക്കൂസ് മാലിന്യം കുഴിലേക്കു ഒഴുക്കുന്നു. ഈ ചെറിയ കുഴികള്‍ നിറുകവിഞ്ഞു പുറത്തേക്കു പൊട്ടി ഒലിക്കുന്നു. ചിലതു സമീപത്തെ പറമ്പിലേക്കും, റോഡിലേക്കും ഒഴുകുന്നു. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണ് ഇതു സൃഷ്ടിക്കുന്നത്.

ഇന്ന് പായിപ്പാട്ടു സ്ത്രീകള്‍ക്കും , പെണ്‍കുട്ടികള്‍ക്കും പകല്‍ പോലും റോഡിലൂടെ പോകാന്‍ , വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിരികില്‍ നിരന്നു നില്ക്കുന്ന ബംഗാളികള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ശല്യ മാണ് . നോട്ടവും, കമന്റടിയും , വഴിയില്‍ മാര്‍ഗ തടസം സൃഷ്ടിക്കലും ഒക്കെ പതിവ് കാഴ്ചയാണ്. നാട്ടുകാര്‍ ആരെങ്കിലും ചോദ്യം ചെയ്താല്‍ വളരെ വേഗം അവിടെനിന്ന് മുങ്ങും. ബംഗാളികള്‍ കാരണം റോഡിലൂടെ അമ്മ, പെങ്ങന്മാര്‍ക്ക് വഴിനടക്കാന്‍ ആവാത്ത സ്ഥിതിയാണ് .മക്കള്‍ വിദേശത്തുള്ള പ്രായമായ മാതാപിതാക്കന്മാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന നിരവധി വീടുകള്‍ പായിപ്പാടുണ്ട്. ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള, മക്കളുമായി കഴിയുന്ന കുടുംബിനികളുണ്ട്. അവരുടെ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്. പായിപ്പാട് കവലയില്‍ ഒരു പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ഇതു വരെ നടപ്പാക്കിയില്ല. അടുത്ത പോലീസ് സ്റ്റേഷന്‍ നാലു കിലോമീറ്റര്‍ അകലെ തൃക്കൊടിത്താനത്താണ്.

പായിപ്പാട്ടുള്ള ഭരണകക്ഷിയുടെ പ്രമുഖ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ പൊട്ടിയൊലിക്കുന്ന കാര്യം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ലക്ഷങ്ങള്‍ കീശയിലാക്കുന്ന ഈ ബിസിനിസില്‍ പായിപ്പാട്ടെ ഭരണ, പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടാണ്. വിളിപ്പാടകലെയുള്ള പ്രതിപക്ഷ കക്ഷിയിലെ ഒരു ലോക്കല്‍ നേതാവിന്റെ ലേബര്‍ ക്യാമ്പിന് നാട്ടുകാരുടെ എതിര്‍പ്പ് നേരിടേണ്ടിവന്നു. ഇത്തവണ വെള്ള പ്രശ്നമായിരുന്നു. ഏതാണ്ട് മുപ്പതോളം ബംഗാളികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന ഈ ക്യാമ്പിന് ചുറ്റുവട്ടത്തുള്ള വീടുകളിലെ കിണര്‍ വറ്റിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ പ്രശ്നം ഉണ്ടാക്കിയതിനെത്തുടര്‍ന്നു കെട്ടിട ഉടമ അയല്‍പക്കത്തെ വീട്ടുകാര്‍ക്കായി കുഴല്‍ കിണര്‍ കുഴിച്ചു കൊടുത്താണ് പ്രശ്നം ഒതുക്കിയത്.

വൃത്തി ഹീനമായ ചുറ്റുപാടുകളില്‍ കഴിയുന്ന ബംഗാളികള്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നു. ഇത്തരം പകര്‍ച്ചവ്യാധികള്‍ ബാധിച്ച ബംഗാളികള്‍ പാചകകാരായി കേരളത്തിലെ മിക്കവാറും ഹോട്ടലുകളില്‍ വൃത്തി ഹീനമായ രീതിയില്‍ തയ്യാറാകുന്ന ഭക്ഷണം വെട്ടി വിഴുങ്ങുന്ന മലയാളി അറിയുന്നില്ല മാരക രോഗങ്ങളാണ് വിഴുങ്ങുന്നത് എന്ന് . വൃത്തി ഹീനമായ ചുറ്റുവട്ടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗാളികള്‍, വീട് മാലിന്യങ്ങള്‍ പൊതുവഴിയോരങ്ങളിലും, ജലാശയങ്ങളിലും തള്ളുന്നതായി പരാതിയുണ്ട്. പായിപ്പാട്ടെ സാംസ്‌കാരിക സ്ഥാപനമായ വൈ. എം. എ വായനശാലയുടെ സമീപത്തായി അടുക്കള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി തള്ളുന്നതും ബംഗാളികളാണ്. പായിപ്പാട് ഇന്നൊരു മാലിന്യ കൂമ്പാരമായി മാറി. ജനങ്ങള്‍ രണ്ട് സെന്റ് ,അഞ്ചു സെന്റ് എന്നിങ്ങനെ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് പായിപ്പാട്. ഇങ്ങനെയുള്ള സ്ഥലത്താണ് പതിനായിരക്കണക്കിന് ബംഗാളികള്‍ കുടിയേറിയത്. കോഴി, മീന്‍ അവശിഷ്ടങ്ങള്‍, മറ്റു ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഹരിക്കുവാനോ, അതു സംസ്‌കരിക്കുവാനോ യാതൊരു സംവിധാനവും പായിപ്പാടില്ല. പതിനായിരക്കണക്കിന് വരുന്ന ഈ ബംഗാളികളുടെ താമസസ്ഥലത്തുള്ള വേസ്റ്റുകള്‍ എവിടെ പോകുന്നു ? ഇവരെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ മാലിന്യ സംസ്‌കരണത്തിന് ഒരു ചുക്കും ചെയ്തിട്ടില്ല. ഫലമോ, ബംഗാളികള്‍ വേസ്റ്റ് പ്ലാസ്റ്റിക് കൂട്ടിലാക്കി, ഇടവഴികള്‍, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളില്‍ വലിച്ചെറിയുന്നു. അസഹനീയമായ നാറ്റം മൂലം പായിപ്പാട്ടു വഴി നടക്കാന്‍ പറ്റാതായി. ഹാന്‍സ്, പാന്‍ പരാഗ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മുറുക്കി തുപ്പി പായിപ്പാട്ടു കവല വൃത്തികേടാക്കിയിരിക്കുകയാണ്. ഈ മുറുക്കി തുപ്പിയതു ചവിട്ടാതെ പായിപ്പാട് കവലയില്‍ നടക്കാനാവില്ല.

ഒരു ചെറിയ പ്രദേശത്തു, ഇങ്ങനെ പതിനായിരക്കണക്കിന് പേര്‍ തിങ്ങിനിറയുമ്പോള്‍, എത്രയധികം കക്കൂസ് മാലിന്യമാണ് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് ഭൂഗര്‍ഭ ജല ശ്രോതസില്‍ കലര്‍ന്ന് പായിപ്പാട്ടെ ജലം കുടിക്കാന്‍ പറ്റാത്തതായിട്ടുണ്ട്. കോളി ഫോം, ഇ കോളി ബാക്റ്റീരിയകളുടെ സാന്നിധ്യം ഇവിടുത്തെ കിണര്‍ വെള്ളത്തില്‍ സ്ഥിതികരിച്ചിട്ടുണ്ട്. ഇതു മൂലം കുട്ടികള്‍ക്ക് സ്ഥിരമായി അസുഖങ്ങള്‍, വയറിളക്കം, പനി, ഇവ സാദാരണയായി മാറി.

ഒരു കാലത്ത് വേനല്‍ക്കാലത്തുപോലും സുലഭമായി ജലം ലഭ്യമായിരുന്ന പായിപ്പാട്ടെ കിണറുകള്‍ ഇപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസമാകുമ്പോള്‍ വറ്റിവരളുന്നു. ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോതാറ, മച്ചിപ്പള്ളി, പായാ പ്പാട് ടൗണ്‍,, വെള്ളാപ്പള്ളി, മുണ്ടു കോട്ടാല്‍, തയ്യാട്, എരിയകളില്‍ ആയിരക്കണക്കിന് രൂപ കൊടുത്താണ് നാട്ടുകാര്‍ ടാങ്കര്‍ ലോറി വെള്ളം വാങ്ങുന്നത്. ഏതാണ്ട് പന്ത്രണ്ടായിരം ബംഗാളികള്‍ നടത്തുന്ന ജലചൂഷണം, നാട്ടുകാരുടെ ജീവിതം. ദുരിതത്തിലാക്കിയിരിക്കയാണ്.

പായിപ്പാട്ടെ സാധാരണക്കാരായ ആളുകള്‍, ചങ്ങനാശേരി, തിരുവല്ല പട്ടണങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇവര്‍ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെയാണ്. ഇവര്‍ക്കാര്‍ക്കും ബസില്‍ കേറാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് ബംഗാളികള്‍ രാവിലെ മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകാനായി ബസില്‍ തിങ്ങി ഞെരുങ്ങിയാണ് യാത്ര. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ബംഗാളിയുടെ ഇടയില്‍ കൂടി വേണം ബസില്‍ കയറിപ്പറ്റാന്‍. സ്ത്രീകളുടെ സീറ്റില്‍ ഇരുന്നതിനെ ചോദ്യം ചെയ്ത നാട്ടുകാരിയോട് ബംഗാളികള്‍ കൂട്ടമായി കയര്‍ക്കുന്ന സംഭവം വരെയുണ്ടായി.

മിനിറ്റുകള്‍ക്കുള്ളില്‍ ഭായിമാര്‍ പായിപ്പാട്ടെ തെരുവ് കീഴടക്കി പ്രകടനം നടത്തിയത് മലയാളിക്കുള്ള മുന്നറിയിപ്പാണ്. കേരളം അഭിമുഖികരിക്കുന്ന ഗുരുതരമായ സുരക്ഷാ ഭീഷണിയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ബംഗാള്‍, ബീഹാര്‍, ആസാം തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നും കൊടും ക്രിമിനലുകള്‍ രക്ഷപെടാനായി അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നുഴഞ്ഞു കേറിയതായി പല പത്ര വാര്‍ത്തകള്‍ വന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ താവളവും കേരളമാണ്. പായിപ്പാട്ടെ ബംഗാളി പ്രതിഷേധത്തിനുശേഷം മാതൃഭൂമി ചാനല്‍ നടത്തിയ അന്തി ചര്‍ച്ചയില്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റു കൂടിയായ മെമ്പര്‍ പറഞ്ഞത് ബംഗാളികളുടെ കൈയില്‍ രണ്ടും, മൂന്നും ആധാര്‍ കാര്‍ഡുണ്ടെന്നാണ്. തീവ്രവാദികള്‍ , ദേശ വിരുദ്ധ ശക്തികള്‍ എന്നിവര്‍ തൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ഞെട്ടിപ്പിക്കുന്ന വസ്തുത കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതോരു സ്ഥിതി വിവരകണക്കും പഞ്ചായത്ത് , മുനിസിപ്പല്‍ അധികാരികള്‍ക്കോ , പോലീസിനോ ഇല്ല എന്നതാണ്. ബംഗാളികള്‍ സ്ഥിരമായി ഒരു സ്ഥലത്തു നില്‍ക്കാറില്ല . പല സ്ഥലത്തും മാറി മാറി ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ, സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ശരിയായ തിരിച്ചറിയല്‍ രേഖപോലും ഇല്ല. പല ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറി, ഇന്ത്യന്‍ ബംഗാളിയുടെ ലേബലില്‍ കേരളത്തില്‍ പണിയെടുക്കുണ്ട്. പലപ്പോഴും കുറ്റകൃത്യങ്ങള്‍ നടത്തി കേരത്തില്‍ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പിടിക്കാന്‍ ബിഹാറിലെയും, ബംഗാളിലെയും , ആസ്സാമിലെയും കുഗ്രാമങ്ങളില്‍ പോയി കണ്ടെത്തുക കേരള പോലീസിന് ഭഗീരഥ പ്രയ്തനം ആണ് . കഞ്ചാവ് മറ്റു മയക്കുമരുന്നുകള്‍ ഇവയുടെ കച്ചവടക്കാരും, ഉപഭോക്താക്കളും ബംഗാളികളാണ്. വൈകുന്നേരം ആറു മണി കഴിഞ്ഞാല്‍ മദ്യവും കഞ്ചാവും അടിച്ചു കിറുങ്ങി, പരസ്പരം ചീത്തവിളിയും ഉച്ചത്തില്‍ സംസാരിച്ചും റോഡിരികിലും, ബംഗാളികളുടെ താമസ സ്ഥലത്തും നാട്ടുകാര്‍ക്ക് ശല്യം ആകാറുണ്ട് മിക്കവാറും ബംഗാളികളും മദ്യം, മയക്കുമരുന്നു എന്നിവക്ക് അടിമകളാണ്. കേരളത്തിലെ സാമൂഹ്യ സുരക്ഷ ഒരു ചോദ്യ ചിഹ്നമാണ്.

പായിപ്പാട്ടെ വെള്ളാപ്പള്ളിയില്‍ ബംഗാള്‍ യുവതിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായത് ഭര്‍ത്താവിന്റെ കൂട്ടുകാരായിരുന്നു, ഇവര്‍ ഒരു വീട്ടില്‍ ഒരുമിച്ചു താമസിച്ചവരായിരുന്നു . പായിപ്പാട് കവലയില്‍ മൊബൈല്‍ ഷോപ് ഉടമയെ ആക്രമിച്ചു പണം തട്ടാനുള്ള ശ്രമം , പത്തനംതിട്ടയിലെ വീട്ടമ്മയെ ബലാത്കാരം ചെയ്തു മോഷണ ശ്രമം , മല്ലപ്പള്ളിയിലെ ജ്വല്ലറി കൊള്ള ഇതിലെല്ലാം പ്രതികള്‍ പായിപ്പാട്ടു കേന്ദ്രമാക്കിയ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു. പായിപ്പാട്ടു കവലയില്‍ പലയിടത്തും പോലീസ് പതിച്ച പോസ്റ്ററുകള്‍ കാണാം. കേരളത്തിലും , ഇവര്‍ വരുന്ന നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടത്തിയ കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസിലെ പ്രതികളെ തേടികൊണ്ടുള്ള നോട്ടീസാണ് .

കേരളത്തില്‍ ബംഗാളികള്‍ പ്രതികളായ കൊലപാതകങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. ബംഗ്‌ളദേശികള്‍ പൊതുവേ ക്രൂര സ്വഭാവക്കാരാണ്. ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങള്‍ ഉപയോഗിച്ച് തലക്കടിക്കുക, കഴുത്തറുക്കുക, മൃതദേഹത്തിനോടുപോലും വൈകൃതം കാട്ടുക, മോഷണശ്രമത്തിനെ എതിര്‍ക്കുന്നവരെ വകവരുത്തുക തുടങ്ങിയവയാണ് ഇവരുടെ ക്രൂര വിനോദങ്ങള്‍. കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ വൃദ്ധരായ മാതാപിതാക്കളും, ഭാര്യമാരും കുട്ടികളും നാട്ടിലുണ്ട്. കഴുകന്‍ കണ്ണുമായി മലയാളി പെണ്ണിന്റെ മാനം കവരാന്‍, ഭവനഭേദനവും, കവര്‍ച്ചയും നടത്താന്‍, ഇരുമ്പു ദണ്ഡും, മാരകായുധങ്ങളുമായി ഇരുളിന് മറപറ്റി നമ്മുടെ ഓരോ മുറ്റത്തും ഇവന്മാര്‍ പതിയിരിപ്പുണ്ട്. സര്‍ക്കാര്‍ കൂടെയുണ്ട് , ബംഗാളിയുടെ കൂടെയാണെന്ന് മാത്രം. നമ്മുടെ ‘അമ്മ പെങ്ങന്മാരുടെ മാനം, മലയാളിയുടെ ജീവനും, സ്വത്തും ആരു സംരക്ഷിക്കും???

പായിപ്പാട് കേരളത്തിന്റെ ഒരു ചെറിയ പതിപ്പാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കേരളത്തിലെ ഓരോ പ്രദേശവും ഓരോ പായിപ്പാടാണ്. ദൈവം പായിപ്പാടിനെയും, കേരളത്തെയും രക്ഷിക്കട്ടെ. ( റിപ്പോര്‍ട്ടര്‍ ഡഗ്ളസ് ജോസഫ് ഫുജൈറ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനാണ്. വിദ്യാഭ്യാസം, കരിയര്‍, മനഃശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ ലേഖനങ്ങള്‍ എഴുതിവരുന്നു.മോട്ടിവേഷണല്‍ സ്പീക്കറും കൗണ്‍സിലറുമാണ്. നിരവധി ആനുകാലികങ്ങളില്‍ കോളമിസ്റ് ആണ്. )

Karma News Network

Recent Posts

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

8 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

18 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

37 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

46 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

58 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago