entertainment

ദുല്‍ഖറും ഭാര്യയും ആരാധകരെ അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞ് പറ്റിച്ചു; ഒടുവില്‍ എല്ലാം പുറത്ത്

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. സിനിമയില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുട്ടി താരത്തിന് ഇരുവരും നല്‍കിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം

ഇപ്പോള്‍ അമാലുമായുള്ള പ്രണയവും വിവാഹവും ആദ്യമായി തുറന്നുപറഞ്ഞിരിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതൊടൊപ്പം തന്നെ അധികമാര്‍ക്കുമറിയാത്ത അമാലിന്റെ ചില വിശേഷങ്ങളും അറിയാം. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നോര്‍ത്ത് ഇന്ത്യന്‍ മുസ്ലീം കുടുംബമാണ് അമാലിന്റെത്. ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ്മാനായ സെയ്ദ് നിസാമുദീന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് അമാല്‍. 20 വയസുള്ളപ്പോഴായിരുന്നു 25 കാരന്‍ ദുല്‍ഖറുമായുള്ള അമാലിന്റെ വിവാഹം. ദുല്‍ഖറും അമാലും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. എന്നാല്‍ ദുല്‍ഖറിനെക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്നു അമാല്‍ എന്ന് മാത്രം.

യുഎസില്‍ നിന്നും ബിരുദം നേടിയെ ശേഷം ചെന്നൈയില്‍ എത്തിയ സമയത്താണ് അമാലുമായി ദുല്‍ഖര്‍ പ്രണയത്തിലാകുന്നത്. 25 വയസായ ദുല്‍ഖറിനെ കൂട്ടുകാര്‍ ഈ സമയത്ത് പെണ്ണാലോചിക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് കൂട്ടുകാരില്‍ ചിലര്‍ അമാലിന്റെ പേര് ദുല്‍ഖറിനോട് പറയുന്നത്. ആദ്യം ഇത് കാര്യമായിട്ട് എടുത്തില്ലെങ്കിലും പിന്നെ പുറത്ത് പോകുമ്ബോഴൊക്കെ അപ്രതീക്ഷിതമായി അമാലിനെ ദുല്‍ഖര്‍ കാണാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു സിനിമയ്ക്ക് പോകുമ്ബോള്‍ പോലും ഒരേ സിനിമയ്ക്ക് അതേ ഷോയ്ക്ക് തന്നെ ദുല്‍ഖര്‍ അമാലിനെ കണ്ടു. അമാല്‍ പോലും അറിയാതെ അമാലിനെ നോട്ടമിട്ടതിനാല്‍ ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ളതിന്റെ ദൈവനിശ്ചയമായിട്ടാണ് ദുല്‍ഖര്‍ ഈ അപ്രതീക്ഷിത സംഭവങ്ങളെ കണ്ടത്.

ഒടുവില്‍ അമാലിനെ പ്രപോസ് ചെയ്യാനുള്ള ധൈര്യം സംഭരിച്ച്‌ ഒരു കോഫീ ഡേറ്റിങ്ങിനായി ദുല്‍ക്കര്‍ ക്ഷണിച്ചു. ഇതിന് ശേഷം അമാലിക്കുറിച്ച്‌ ദുല്‍ഖര്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രണ്ട് കുടുംബങ്ങളും ഉടനടി കണ്ടുമുട്ടി. അതിനാല്‍ ഞങ്ങളുടേത് ഒരു പ്രണയ-അറേഞ്ച്ഡ് വിവാഹമാണെന്ന് ദുല്‍ഖര്‍  വെളിപ്പെടുത്തുന്നു.

എന്നാല്‍ വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാന്‍ അമാലിനെ ദുല്‍ഖര്‍ അനുവദിച്ചില്ല. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്പകളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.  സുല്‍ഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകള്‍ കൂടിയാണ് അമാല്‍. മമ്മൂട്ടിക്ക് അമാലിനോടുള്ള സ്‌നേഹത്തിന്റെ ആഴം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കുമറിയാം. നടന്‍ എന്ന നിലയില്‍ എല്ലാ പിന്തുണയും ഭാര്യയായ അമാല്‍ നല്‍കുന്നുണ്ട്. ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

12 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

45 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago