entertainment

നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം ഞാനുമുണ്ടാകും; മകൾക്കു പിറന്നാൾ ആശംസകളുമായി ദുൽഖർ

ദുൽഖർ സൽമാൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. താരത്തെപ്പോലെ തന്നെ കുടുംബാഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. വിവാഹവും മകളുടെ ജനനവുമെല്ലാം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു. മകളുടെ പിറന്നാളായിരുന്ന ഇന്നലെ ആശംസകൾ അറിയിച്ച്‌ ദുൽഖർ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിദേശത്തെവിടെയോ യാത്ര പോയ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. മകൾക്കൊപ്പം ഭാര്യ അമാലിനെയും ചിത്രങ്ങളിൽ കാണാം. സ്വപ്നങ്ങളെത്തി പിടിക്കാൻ താനെന്നും മകളുടെ കൂടെയുണ്ടാകുമെന്നാണ് പിറന്നാൾ ദിനത്തിൽ ദുൽഖർ നൽകിയ സന്ദേശം.

“എന്റെ രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. നീ അത്ഭുതമാണ്, സന്തോഷമാണ്, സ്നേഹമാണ്. രണ്ടു കാലുകളിൽ നടക്കുന്ന എന്റെ ഹൃദയമാണ് നീ. നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നക്ഷത്രങ്ങളെ നിനക്ക് തൊടാൻ സാധിക്കുന്നതു വരെ ഞാൻ നിന്നെ ഉയർത്തും. പക്ഷെ, നിന്നെ നല്ലവണ്ണം അറിയാവുന്നതു കൊണ്ടു തന്നെ എനിക്കറിയാം അത് ഒറ്റയ്ക്ക് ചെയ്യാനായിരിക്കും നീ ആഗ്രഹിക്കുക. നിന്റേതായ രീതിയിൽ, കൃത്യതയോടെ. എന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” ദുൽഖർ കുറിച്ചു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്‌ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതൽ തന്റെ ജീവിതം മാറിയെന്ന് മുൻപൊരു അവസരത്തിൽ ദുൽഖർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മകൾ ജനിച്ചപ്പോൾ ആ വിവരം ഫെയ്സ്ബുക്കിലൂടെയാണ് ദുൽഖർ ആരാധകരെ അറിയിച്ചത്. “എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നുമാണ്” ദുൽഖർ ട്വീറ്റ് ചെയ്തതത്. കഴിഞ്ഞ ദിവസമായിരുന്നു ഉമ്മ സുഫത്തിന്റെ പിറന്നാൾ. ആശംസകളറിയിച്ച്‌ ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രം ദുൽഖർ പങ്കുവച്ചിരുന്നു.

അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കിങ്ങ് ഓഫ് കൊത്ത’ യുടെ തിരക്കിലാണിപ്പോൾ ദുൽഖർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ മാത്രമല്ല നിർമാണ മേഖലയിലും സജീവമാണ് ദുൽഖർ. താരത്തിന്റെ നിർമാണത്തിൽ ഒരുങ്ങിയ ചിത്രം ‘അടി’ വിഷു റിലീസമായി എത്തിയിരുന്നു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

8 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago