entertainment

അമാൽ ചെറിയ കുട്ടിയെപ്പോലെ, ഞങ്ങൾ തമ്മിൽ 5 വയസിന്റെ വിത്യാസം ഉണ്ട്- ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. താരത്തെപ്പോലെ തന്നെ കുടുംബാഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. വിവാഹവും മകളുടെ ജനനവുമെല്ലാം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു. 2017 മെയ് അഞ്ചിനാണ് ദുൽഖറിനും അമാലിനും പെൺകുഞ്ഞ് ജനിക്കുന്നത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോളിതാ കുടുംബ വിശേഷങ്ങൾ പങ്കിടുകയാണ് താരം. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസിന് ഇളയതാണെന്ന് നടൻ വെളിപ്പെടുത്തി. തനിക്ക് 12 വയസുള്ളപ്പോൾ ഭാര്യ ഏഴാം ക്ലാസിലായിരുന്നുവെന്ന് നടൻ പങ്കുവെച്ചു. ഒരു നിശ്ചിത പ്രായത്തിൽ താൻ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച്‌ കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും അന്ന് തന്നെ അലട്ടിയ ചില ചിന്തകളുണ്ടായിരുന്നുവെന്നും ദുൽഖർ സൽമാൻ പറയുന്നു.

‘അമാലും ഞാനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. അത് വിചിത്രമാണ്. ഞാൻ 12ൽ പഠിക്കുമ്പോൾ അവൾ ഏഴിലായിരുന്നു. അവൾ ഒരു കുട്ടിയെപ്പോലെയായിരുന്നു. ചില വിചിത്രമായ കാരണങ്ങളാൽ ഞാൻ എന്റെ ഭാര്യ അമാലിനെ ചെന്നൈയിൽ കണ്ടു. പിന്നീട് നിരന്തരമായി പല ഇടങ്ങളിലും വെച്ച്‌ അമാലിനെ കാണാൻ തുടങ്ങിയപ്പോൾ ഇവളാണ് എന്റെ ജീവിത പങ്കാളി എന്ന തോന്നലുണ്ടായി.

‘അങ്ങനെ അമാലിനെ കുറിച്ച്‌ വീട്ടിൽ പറഞ്ഞു. അതിന് മുമ്പ് അമാലിനോട് സോഷ്യൽമീഡിയ വഴി ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് താൽപര്യം അറിഞ്ഞു. കോഫി ഡേറ്റിലൂടെയാണ് ആദ്യം കണ്ടത്. പിന്നീട് നീണ്ട കാർ യാത്രകൾ നടത്തി കൂടുതൽ അടുത്ത് അറിഞ്ഞു. ഞങ്ങൾ സ്കൂൾ മേറ്റ്സ് കൂടിയായിരുന്നു.

Karma News Network

Recent Posts

ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയും, അണ്ണാമലൈ

തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ…

18 mins ago

കന്യാകുമാരി വൈകാശി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി നയൻതാരയും വിഘ്‌നേഷും

വൈകാശി ഉത്സവത്തോടനുബന്ധിച്ച്‌ പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ…

18 mins ago

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം, കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ

കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍…

32 mins ago

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ…

57 mins ago

വിമാനങ്ങൾ റദ്ദാക്കി, അമൃതയെ ഒരു നോക്ക് കാണാനാകാതെ ഭർത്താവ് യാത്രയായി, പരാതിയുമായി കുടുംബം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

1 hour ago

23 വർഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്ത് നിർത്തി കലാഭവൻ പ്രജോദ്

മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…

1 hour ago