entertainment

മക്കളും പേരക്കുട്ടികളും ഒപ്പമുള്ള ഏറ്റവും സന്തോഷം നിറഞ്ഞ സമയം, ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ല- ദുൽഖർ സൽമാൻ

സുൽഫത്തിന് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ കുറിപ്പ് പങ്കുവെച്ചത്. ഉമ്മയുടെ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്നും പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അനുവദിക്കുകയുള്ളു എന്നും നടൻ പറഞ്ഞു.

സുൽഫത്തിനൊപ്പമുള്ള ചിത്രവും ദുൽഖർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസകൾ ഉമ്മ.. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ ”കേക്ക് വീക്ക്” തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്നുള്ള ഉറപ്പു വരുത്തുന്ന സമയം. മക്കളും പേരക്കുട്ടികളും ഒപ്പമുള്ള എല്ലാ വർഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിത്.

ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കുകയും ഞങ്ങൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുകയും ചെയ്യുന്നു. സത്യത്തിൽ ഞങ്ങളെ എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയുടെ ഈ ദിനം ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ല. പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിനനുവദിക്കൂ എന്നതാണ് സത്യം. ഉമ്മയ്ക്ക് ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ലെങ്കിലും ഈ ദിനം ഞാൻ നഷ്ടപ്പെടുത്തുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ, ദുൽഖർ കുറിച്ചു.

Karma News Network

Recent Posts

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

20 mins ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

33 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

54 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

1 hour ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

2 hours ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

2 hours ago