entertainment

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’; പദ്ധതിയുമായി ദുൽഖർ സൽമാൻ

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരായ കുട്ടികൾകളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഫിംഗര്‍ ഡാന്‍സ്’ എന്ന കലാരൂപമാണ് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് രൂപവത്കരിക്കുന്നത്. കേരളത്തിലുള്ള എല്ലാ സ്‌കൂളുകളിലും ഇത് എത്തിക്കാനാണ് പദ്ധതി.

ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ പ്രയോജനകരമായ നിരവധി പ്രവർത്തനങ്ങൾക്ക് ഫിംഗര്‍ ഡാന്‍സ് സഹായകരമാണ്. കൊറിയോഗ്രാഫറായ ഇംത്യാസ് അബൂബക്കറാണ് കുട്ടികള്‍ക്കായി ഫിംഗര്‍ ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് രൂപവത്കരിച്ച കമ്യൂണിറ്റി ഫോര്‍ ഹാപ്പിനെസിന്റെ ഭാഗമായാണ് ഈ പദ്ധതി.

ഫിംഗര്‍ ഡാന്‍സ് കേരളത്തില്‍ അധികം പ്രചാരമില്ലാത്ത കലാരൂപമാണ്. ഫിംഗര്‍ ഡാന്‍സ് ഇത്തരം കുട്ടികൾക്ക് ഉപകാരപ്രദമാണെന്ന് ഇംത്യാസ് പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്കാണ് ഫിംഗര്‍ ഡാന്‍സ് എത്തിക്കുക. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി ഹെഡ് ഡോ. സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും.

Karma News Network

Recent Posts

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

2 mins ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

5 mins ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

32 mins ago

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

47 mins ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

1 hour ago

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

1 hour ago