ദുൽഖർ സൽമാൻ നായകനാവുന്ന ‘സീതാരാമ’ത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തുകയായിരുന്നു. വിലക്കേർപ്പെടുത്തിയതിനുള്ള കാരണം വ്യക്തമല്ലെങ്കിലും ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്.
ദുൽഖറിനു ഗൾഫ് രാജ്യങ്ങളിൽ വൻ ആരാധക പിന്തുണയാണുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയ നടപടി അണിയറ പ്രവർത്തകർക്ക് വൻ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റീ സെൻസറിങ്ങിന് ആയി നിർമ്മാതാക്കൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള കഥയാണ് സീതാ രാമത്തിന്റേത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.
പ്രണയ സിനിമകളുടെ ഹിറ്റ് സംവിധായകൻ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ നായികയായി മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സീത എന്ന കഥാപാത്രമായി മൃണാളും, ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിച്ചിരിക്കുന്നു.. കശ്മീരിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നത്.
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…
കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…
തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണവീട്ടില് പി.എ. ഷമ്മാസ് (23),…
ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…
തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…