entertainment

ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം, ദുര്‍ഗ കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ദുര്‍ഗ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് ദുര്‍ഗ. അടുത്തിടെയായിരുന്നു ദുര്‍ഗ വിവാഹിതയായത്. യുവ നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ കഴുതത്തില്‍ മിന്നു ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതിരായത്.

ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിയിരുന്നു. നേരത്തെയും അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ ദുര്‍ഗ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

പലപ്പോഴും താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്ന് ദുര്‍ഗ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ഒരുക്കുന്ന റാമില്‍ ദുര്‍ഗ അഭിനയിക്കുന്നുമുണ്ട്. മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദുര്‍ഗ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഒടുവില്‍ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്. അദ്ദേഹം അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യം പഠിക്കാന്‍ സാധിക്കുമെന്നും ദുര്‍ഗ പറയുന്നു.

ദുര്‍ഗയുടെ വാക്കുകള്‍ ഇങ്ങനെ, ‘കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ ‘റാം’ എനിക്ക് ഒരു ട്യൂഷന്‍ ക്ലാസ് പോലെയായിരുന്നു. ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരു പാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

10 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

16 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

42 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago