സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന താരമാണ് ദുര്‍ഗ കൃഷ്ണ.’ഉടല്’ എന്ന ദുര്‍ഗയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉടല്‍പോലെ ഒരു ചിത്രത്തെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് പറയുകയാണ് താരം. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെതിരെയാണ് ദുര്‍ഗയ്ക്കെതിരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിവാഹിതയായിട്ടും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ദുര്‍ഗയുടെ ഭര്‍ത്താവിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ല.”- ദുര്‍ഗ കൂട്ടിച്ചേര്‍ത്തു. ”ഉടലിലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പ് ഇല്ലാതെ ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. ധ്യാന്‍ ശ്രീനിവാസന് , മുതുകിന് ഇടിക്കുന്ന രംഗത്തില്‍ ശരിക്കും ഇടികിട്ടി. രണ്ടു ദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രന്‍സ് ഏട്ടന്റെ കയ്യില്‍ നിന്നും ഇടികിട്ടി. ഇതൊന്നും ടൈമിംഗ് തെറ്റി കിട്ടുന്നതല്ല. ആത്മാര്‍ഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്റ്റെയര്‍കെയ്സില്‍ നിന്ന് വീണ് താഴെ ചുമരില്‍ തലയിടിക്കുന്ന സീനുണ്ട്, അവസാനം അലമാരയില്‍ തലയിടിക്കുന്ന സീന്‍ അഭിനയിച്ച് കഴിഞ്ഞ് തലയിലൊരു മരവിപ്പുപോലെ തോന്നിയതേ ഓര്‍മ്മയുള്ളു. പിന്നെ ഉണരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
ഇതൊന്നും ചര്‍ച്ച ചെയ്യാതെ ബെഡ്റൂം സീനിനെക്കുറിച്ച് പറയുന്നതില്‍ നിന്ന് തന്നെ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ മനസിലാക്കാം. ഗൂഗിളില്‍ ദുര്‍ഗ എന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ബെഡ്റൂം സീന്‍ എന്ന് സജഷന്‍ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതില്‍ വലിയ വിഷമമുണ്ട്.”- ദുര്‍ഗ പറഞ്ഞു.”ലിപ് ലോക്ക് സീനില്‍ അഭിനയിച്ച ഞാന്‍ സന്തോഷത്തോടെ കുട്ടിയേയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെണ്‍കുട്ടി ഇപ്പോഴും വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നു.” എന്ന കൃഷ്ണ ശങ്കറിന്റെ പോസ്റ്റ് വൈറലായി. അതിനു താഴെ ഒരാള്‍ വന്നു ചോദിച്ചത്, നിങ്ങളുടെ ഭാര്യയാണ് അന്യ പുരുഷനെ ചുംബിച്ചതെങ്കിലോ എന്നാണ്. അപ്പോള്‍ പ്രശ്നം ഉമ്മയല്ല, സ്ത്രീയാണ്.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…