national

സമൂഹവിവാഹത്തിനിടെ വരന്‍ മുങ്ങി, അന്വേഷിച്ചു പോയ ബന്ധുക്കൾ പിന്നാലെ മുങ്ങി

സമൂഹ വിവാഹത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെ വരൻ തന്ത്ര പൂർവം മുങ്ങി. അന്വേഷിച്ചിറങ്ങിയ ബന്ധുക്കൾ ആവട്ടെ പിന്നാലെ തടിതപ്പി. കനൗജിലെ സമൂഹ വിവാഹ ചടങ്ങില്‍ നിന്നാണ് വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്‍ തന്ത്രപരമായി വിവാഹവേദയില്‍ നിന്ന് മുങ്ങുന്നത്. വരന്റെ ഭാഗത്ത് നിന്ന് ആരും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല.

ചടങ്ങുകൾ നടക്കുമ്പോൾ വളരെ സന്തോഷത്തിലായിരുന്ന വരൻ പെട്ടെന്നാണ് തനിക്ക് ടോയ്ലറ്റില്‍ പോകണമെന്ന് പറഞ്ഞ് വേദയില്‍ നിന്ന് പുറത്തുപോയത്. എന്നാല്‍ ഏറെ നേരമായിട്ടും വരന്‍ തിരിച്ചെത്തിയില്ല. അപ്പോഴാണ് ഇയാള്‍ പോയത് ടോയ്ലറ്റിലേക്കല്ല, പുറത്തേക്കാണെന്ന് മനസ്സിലാവുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. തുടർന്ന് നാടകീയ സംഭവമാണ് വിവാവഹ വേദയില്‍ നടന്നത്.

വിവാഹ വേദയില്‍ ഇരുന്നപ്പോഴാണ് വിവാഹം കഴിക്കണോ വേണ്ടയോ എന്ന ഒരു സംശയം വരന് തോന്നിയത്. ഇതിന് പിന്നാലെയാണ് മുങ്ങിയത്. വരനെ കാണാതായതോടെ ഇരുവിഭാഗവും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് വരന്റ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും വരനെ അന്വേഷിച്ചിറങ്ങി.

വരന്‍ തിരിച്ചുവരില്ലെന്ന് മനസ്സിലായതോടെ ബന്ധുക്കളും സ്ഥലം വിടുകയായിരുന്നു. ഇതോടെ വരന്റെ വീട്ടുകാരെ അന്വേഷിച്ച് വധുവിന്റെ വീട്ടുകാര്‍ പോയി. മറ്റെല്ലാ വിവാഹങ്ങളും കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.

ഇത്തരത്തിൽ മധ്യപ്രേദശില്‍ നേരത്തെ നടന്ന ഒരു സംഭവത്തിൽ വിവാഹവേദയില്‍ നിന്ന് വരന്‍ ബൈക്കില്‍ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വലിയ ബഹളം നടക്കുയും അടിയുണ്ടാകുകയും ചെയ്തു. ഒടുവിലാണ് വരന്‍ നേരത്തെ വിവാഹിതനായിരുന്നു എന്ന കാര്യം പുറത്തറിയുന്നത്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago