വിമാനയാത്രക്കിടെ യാത്രക്കാരന് ഭൂമിയിൽ നിന്നും വെടിയേറ്റു. വിമാനത്തിലൂടെ തുളച്ചുകയറിയ വെടിയുണ്ടയേറ്റു ശരീരത്തിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാൻമാർ നാഷണൽ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടൻ തിരികെയിറക്കി ലോയികാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തോടെ നഗരത്തിലേക്കുളള എല്ലാ വിമാനങ്ങളും മ്യാൻമാർ നാഷണൽ എയർലൈൻസ് റദ്ദാക്കി.അനിശ്ചിതകാലത്തേക്കാണ് സർവീസുകൾ നിര്‍ത്തലാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാൻമാറിലെ പട്ടാള സർക്കാർ ആരോപിച്ചിരിക്കുന്നത്. എന്നാൽ വിമതർ ഇത് തളളിയിട്ടുണ്ട്.
ഇത്തരത്തിൽ യാത്രാവിമാനത്തിന് നേരെയുളള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാൻമാർ സർക്കാർ വക്താവ് മേജർ ജനറൽ സാ മിൻ ടുൺ അറിയിച്ചു. തിരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ ഓംഗ് സാൻ സൂ കിയുടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്ത 2021 മുതൽ പ്രദേശത്ത് സൈന്യവും വിമതരും തമ്മിൽ ശക്തിയേറിയ സായുധ ഏറ്റുമുട്ടൽ നടന്നു വരുകയാണ്.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…