kerala

വാഹന പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു ബൈക്ക് യാത്രക്കാരന്‍ മിന്നൽ പിണർ പോലെ പാഞ്ഞു.

കൊച്ചി വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു ബൈക്ക് യാത്രക്കാരന്‍ നിർത്താതെ പോയി. ഫോര്‍ട്ട് കൊച്ചി എസ്‌ഐ സന്തോഷിനെ ഇടിച്ചു തെറിപ്പിച്ചാണ് ബൈക്ക് യാത്രക്കാരൻ ഓടിച്ചു പോയത്. സംഭവത്തിൽ എസ്‌ഐ സന്തോഷിനു പരിക്കേറ്റു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന വിലയിരുത്തലില്‍ കൊച്ചിയില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തി വരുന്നതിനിടെയായിരുന്നു സംഭവം. ഓപ്പറേഷന്‍ കോമ്പിങ് എന്ന പേരിട്ടിരിക്കുന്ന പരിശോധനയില്‍ ഇതുവരെ 370 പേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് വേട്ടക്കിടെ കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെ പിടികൂടി. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചു വരുകയാണ്.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

6 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

11 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

31 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

44 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago