topnews

കള്ളകേസും തെറ്റായ അറസ്റ്റും നടത്തിയാൽ പോലീസുകാരുടെ പണി പോകും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്

അന്യായമായും പക തീർക്കാനും ആയുള്ള അറസ്റ്റിനെതിരേ അതി ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ ചീഫ് ജസ്റ്റീസ് ആരാധ്യനായ ഡി വൈ ചന്ദ്രചൂഡ്. കോടതികളുടെ വിധി തീർപ്പുകൾക്ക് കാത്ത് നില്ക്കാതെ പൗരന്മാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരിനോടും പോലീസിനോടും നല്കുന്ന പ്രധാനപ്പെട്ട ഒരു അറിയിപ്പാണിത്. ആരെയും കാരണവും തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്യരുത്. എല്ലാ പൗരന്മാർക്കും നിയമ വിരുദ്ധമായ അറസ്റ്റിനെ പ്രതിരോധിക്കാൻ അവകാശം ഉണ്ട്. ഇതാണ്‌ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറയുന്നത്.

ചില പോലീസ് ഉദ്യോഗസ്ഥർ എങ്കിലും കർമ്മയുടെ ഈ വീഡിയോ കാണും. അവർ ഈ വീഡിയോ നിർബന്ധമായും മറ്റ് പോലീസുകാരേ കാണിച്ച് കൊടുക്കുക. തെളിവും മറ്റും ഇല്ലാതെ മറ്റുള്ളവരുടെ പണവും പാരിതോഷികവും വാങ്ങി കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്താൽ തൊപ്പി തെറിക്കും എന്ന് മാത്രമല്ല നിയമ പ്രകാരം അഴിയും എണ്ണും. ഒരാളേയും വൈരാഗ്യത്തിനും കള്ള കേസ് ചുമത്തിയും ജയിലിൽ അടയ്ക്കരുത്. അറസ്റ്റ് എന്ന നടപടി ക്രമം നടത്തരുത്. അറസ്റ്റ് ചെയ്താൽ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ വേളയിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നടപടിക്ക് വിധേയമാകും

പുതിയ ഇന്ത്യൻ ക്രിമിനൽ നിയമത്തിലും ഇത് വ്യക്തമായി പറയുന്നുണ്ട്. ഇപ്പോൾ ഇന്ത്യൻ ചീഫ് ജസ്റ്റീസും അടിവരയിട്ട് നല്കുന്ന മുന്നറിയിപ്പാണിത്.ജുഡീഷ്യറിയുടെ യഥാർത്ഥ ശക്തി സാധാരണക്കാർക്ക് നീതി നല്കുന്നതിലാണ്‌. നീതി തേടി കോടതിയിൽ വരുന്ന സാധാരണക്കാർക്ക് കോടതികൾ ഹൃദയ വിശാലതയും നീതിയുടെ നിലപാടും സ്വീകരിക്കണം എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.ഏകപക്ഷീയമായ അറസ്റ്റ് അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ അനധികൃതമായി പിടിച്ചെടുക്കലും നേരിടുന്നവർ നീതിന്യായ വ്യവസ്ഥയിൽ സഹായം തേടണം.ഇത്തരത്തിൽ പോലീസുകാർക്കെതിരേ കർശനമായ നടപടികൾ സൂചിപ്പിക്കുകയാണ്‌ ഇന്ത്യൻ ചീഫ് ജസ്റ്റീസ്

എസ്‌സി ബാർ അസോസിയേഷന്റെ ഐ-ഡേ ചടങ്ങിൽ സംസാരിക്കവെയാണ്‌ അദ്ദേഹം ഈ നിർദ്ദേശങ്ങൾ നല്കിയത്.വ്യക്തികൾക്ക് അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം തേടാൻ കോടതികൾ സുരക്ഷിതമായ ജനാധിപത്യ ഇടം ആയിരിക്കണം. സർക്കാരിന്റെയും മറ്റും അനീതികൾക്കെതിരേ ആശ്രയം തേടി സ്വകാര്യ വ്യക്തികൾ വരുമ്പോൾ സർക്കാർ അഭിഭാഷകരുടെ കൈയ്യിലെ പാവകളായി കീഴ് കോടതികൾ പെരുമാറരുത്. അങ്ങിനെ വന്നാൽ സാധാരനക്കാരൻ കോടതിയിൽ വന്നാൽ നീതി കിട്ടില്ലെന്ന തോന്നൽ ഉണ്ടാകും. ജനാധിപത്യത്തിന്റെ അവസാനവും ദുരന്തവും ആയിരിക്കും അത്തരം അനീതികൾക്ക് ഇരയാകുന്നവർക്ക് ഉണ്ടാവുക

ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാവി എല്ലാവരേയും ഉൾക്കൊള്ളുന്നതും സമൂഹത്തിലെ ഏറ്റവും അവസാനത്തേ വ്യക്തിക്ക് പോലും കയറി വന്ന് നീതി ആവശ്യപ്പെടാനും ഉള്ള ഇടങ്ങൾ ആകണം. കോടതിയിൽ എത്തിയാൽ നീതി കിട്ടും എന്ന ധാരണ ജനങ്ങളിൽ ഉണ്ടാകണം.

ഇന്ത്യൻ ചീഫ് ജസ്റ്റീ​‍ീസിൽ നിന്നും വരുന്നത് നീതിയുടെ വെള്ളി വെളിച്ചം നിറഞ്ഞ വാക്കുകൾ ആണ്‌. നമുക്കറിയാം നൂറു കണക്കിനു കള്ള കേസുകൾ എടുത്ത് ജനാധിപത്യത്തേ കുഴിച്ചു മൂടുകയാണ്‌ നമ്മുടെ ചില പോലീസുകാർ. ഭരിക്കുന്നവരുടെ കൈകളിലേ ടൂളുകൾ ആയി അവർക്ക് ഇഷ്ടം ഇല്ലാത്തവർക്കെതിരേ കള്ള കേസ് ചുമത്തി ജയിലിൽ അടയ്ക്കുന്നു. പാവങ്ങൾ മുൻ കൂർ ജാമ്യം തേടി ചെന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ റിപോർട്ടിൽ പറയുന്നു.. അല്ലെങ്കിൽ പൊരോസിക്യൂട്ടർ പറയുന്നു എന്നൊക്കെ പറഞ്ഞ് അറസ്റ്റ് തടയാൻ ചില ജഡ്ജിമാർ തയ്യാറാകുന്നില്ല. അന്വെഷണ ഉദ്യോഗസ്ഥരും സർക്കാരും പബ്ളിക് പ്രോസിക്യൂട്ടറും ഒക്കെ ചില ജഡ്ജിമാരേ എങ്കിലും ഹൈജാക്ക് ചെയ്യുന്നു എന്നത് ഓരു സത്യമാണ്‌. അന്വേഷണ ഉദ്യോപ്പ്ഗസ്ഥനും പബ്ളിക് പ്രോസിക്യൂട്ടറും പറയുന്നതാകരുത് വിധി ന്യായം. നീതിയുടെ അന്തസത്ത ആകണം വിധിയും പാവങ്ങൾക്ക് നല്കുന്ന കോടതി നടപടികളും

കള്ള കേസ് ചുമത്തുക, അറസ്റ്റ് ചെയ്യുക, ജയിലിൽ ഇടുക.. പിന്നീട് നിരപരാധി എന്ന് പറഞ്ഞ് വെറുതേ വിടുക. നിയമം ശക്തമായി നടപ്പാക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ തെളിവ് പോലീസ് കൃത്യമായി സമർപ്പിക്കാതെ ഒരു പൗരന്മാരേയും അവിടുത്തേ ജഡ്ജിമാർ ജയിലിൽ അയക്കില്ല. എന്നാൽ കേരളത്തിൽ തെളിവും വേണ്ട രേഖയും വേണ്ട.. വെറും ഒരു പോലീസ് സ്റ്റേറ്റ്മെന്റ് പ്രകാരം നൂറു കണക്കിനാളുകൾ അറസ്റ്റിലാകുന്നു. കോടതികൾ ഇടപെടുന്നും ഇല്ല. നീതി തേടി ചെല്ലുന്നവർക്ക് ആകട്ടേ സമാധാനത്തിലും ജനാധിപത്യത്തിന്റെ അവകാസ സംരക്ഷണത്തിന്റെ ആനുകൂല്യവും കിട്ടുന്നുമില്ല

ഇനി പുതിയ ക്രിമിനൽ നിയമം വരുമ്പോൾ വ്യാജ അറസ്റ്റും ജയിലും കള്ള കേസും ഉണ്ടായാൽ അന്വെഷണ ഉദ്യോഗസ്ഥന്റെ ജോലി തെറിക്കുന്ന വിധത്തിലാണ്‌ കാര്യങ്ങൾ. മാത്രമല്ല കള്ളകേസിനും അറസ്റ്റിനും ജയിലിനും വിധേയനായ ആൾക്ക് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വലിയ നഷ്ടപരിഹാരത്തിനും അർഹത ഉണ്ട്

Karma News Network

Recent Posts

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

55 seconds ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

13 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

46 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

55 mins ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

1 hour ago