kerala

DYFI പൊതിച്ചോറല്ല സേവാഭാരതി പൊതിച്ചോർ; വോട്ടാണ് ആ പൊതി

DYFI യുടെ പൊതിച്ചോറല്ല സേവാഭാരതി നൽകുന്ന പൊതി ചോറ് അത് ഓരോന്നും ചിലപ്പോ വോട്ടായി മാറും. സേവാഭാരതിയുടെ സൗജന്യ ഭക്ഷണ വിതരണം ആശുപത്രി അധികൃതർ തടഞ്ഞു.ഇതിലൂടെ രോഗികളും കൂട്ടിരിപ്പുകാർക്കും പട്ടിണിയിലായി കോട്ടപ്പറമ്പ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് മനുഷ്യത്വരഹിതമായ നടപടി.18 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെയാണ് ഭക്ഷണം നൽകിയിരുന്നതെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ആശുപത്രിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും ജീവനക്കാർക്കും ആഹാരം നൽകുന്നുണ്ട്. കോവിഡ് കാലത്ത് പോലും മുടക്കമുണ്ടായിട്ടില്ല.

ഇന്ന് പുലർച്ചെ നാല് മണിയോടെ പാചകത്തിനായി എത്തിയപ്പോൾ അടുക്കളയുടെ താക്കോൽ നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. 2006ൽ ആരോ​ഗ്യമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും ജില്ലാകലക്ടറും അടക്കമുളളവരുടെ യോ​ഗത്തിൽ ഉയർന്ന ആവശ്യപ്രകരമാണ് സേവാഭാരതി ചുമതല ഏറ്റെടുത്തത്.സന്നദ്ധ സംഘടനയായ സേവാഭാരതിയും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതായും അതിനാലാണ് ഇത്തരം നടപടിയെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം. എന്നാൽ സേവാഭാരതിക്ക് ഇത് സംബന്ധിച്ച ഉത്തരവ് നൽകാൽ അധികൃതർ തയ്യാറായില്ല.

സേവാഭാരതി വെറുമൊരു സന്നദ്ധ സംഘടനയല്ല ,ജനങൾക്ക് ആവശ്യമായ സഹായങ്ങൾ വേണ്ട സമയത്തു കണ്ടറിഞ്ഞു ചെയുന്ന ജീവകാരുണ്യ സംഘടനയാണത് കോവിദഃ കാലത്തു സേവാ ഭാരതി നടത്തിയ പ്രവര്തജനങ്ങൾക്കു അംഗീകാരം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ സേവാഭാരതി. ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം സേവനം ചെയ്ത സാമൂഹിക സേവന സംഘടനകളില്‍ സേവാഭാരതിയാണ് മുന്നില്‍. കൊവിഡ് വ്യാപനത്തിന്റെ രണ്ടം ഘട്ടത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 119 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 22 കൊവിഡ് കെയര്‍ സെന്ററുകളും തുടങ്ങി. 14 ജില്ലകളിലുമായി മൊത്തം 419 സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് 14,17,167 രൂപയുടെ മരുന്നുകള്‍ സേവാഭാരതി നല്‍കിയിട്ടുണ്ട്. 17,65,850 രൂപ വിലയുള്ള ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്തു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ആയിരുന്നു ബന്ധുക്കള്‍ക്കും ആരോഗ്യ വകുപ്പിനും വലിയ തലവേദന. രോഗം വരുമെന്ന ഭയത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ആരും മുന്നോട്ട് വരാത്തയിടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍ഭയം ഇതിന് തയ്യാറാവുകയായിരുന്നു. 854 സ്ഥലങ്ങളില്‍ 1263 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു.
ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ സമൂഹ അടുക്കള ജനങ്ങള്‍ക്ക് കാര്യമായി ഉപകാരപ്പെടാത്തതിനെ തുടര്‍ന്ന് 5937 സ്ഥലങ്ങളിലായി 3,36,969 ഭക്ഷ്യ പാക്കറ്റുകള്‍ സേവാഭാരതി വിതരണം ചെയ്തു.

കൊവിഡിനെ കുറിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മറ്റും സേവാഭാരതി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമായി. 1118 ഹെല്‍പ്പ് ഡെസ്‌ക്കുകളാണ് സംസ്ഥാനത്ത് മൊത്തം സ്ഥാപിച്ചത്. സേവാഭാരതിയുടെ 520 ആംബുലന്‍സുകളും 2718 മറ്റു വാഹനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചുപ്രളയ ത്തിന്റെ പുനര്‍നിര്‍മ്മാണം സര്‍ക്കാരും മുഖ്യമന്ത്രിയും പ്രസംഗങ്ങളില്‍ മാത്രം ഒതുക്കുമ്പോൾ സേവാഭാരതി മാതൃകാ പ്രവര്‍ത്തനംനടത്തിയിരുന്നു . പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായം പോലും നല്‍കാതെ പൊതുപണമുപയോഗിച്ച് ഇടത് സര്‍ക്കാര്‍ ധൂർത്ത നടത്തിയപ്പോൾ .

സ്ത്രീ സുരക്ഷക്കുള്ള അമ്പത് കോടി ഫണ്ടില്‍നിന്നും പണമെടുത്താണ് വനിതാ മതില്‍ സംഘടിപ്പിച്ചത് . ഈ തുക പ്രളയ പുനരധിവാസത്തിന് മാറ്റിവച്ചൂടേ എന്ന് കോടതി ചോദിക്കുകയും ചെയ്തു. ദുരിത ബാധിതരുടെ പുനരധിവാസത്തിന് പണമില്ലാതെ വലയുമ്പോള്‍ മന്ത്രിമാരുടെ ഓഫീസില്‍ 24 ലക്ഷം രൂപ മുടക്കി എസി വച്ചതും വിവാദമായിരുന്നു. ആ അവസരത്തിലാണ് ദുരിത ബാധിതർക്കായി സേവാഭാരതി വീടുകൾ വെച്ച നൽകിയത് ഓരോ കുടുംബങ്ങള്‍ക്കും നാല് സെന്റ് സ്ഥലമാണ് സേവാഭാരതിനൽകിയത് .. പ്രളയസമയത്ത് സേവാഭാരതി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ഭേദമെന്യേ അംഗീകരിക്കപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

1989 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോ. കേശവബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. ആരോഗ്യമേഖലയിൽ സേവാഭാരതി നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് സമാനതകളില്ല .തിരുവനന്തപുരത്തു പാവപ്പെട്ടരോഗികൾക്ക് തണലൊരുക്കിക്കൊണ്ട് പ്രവർത്തനം തുടങ്ങിയ അനന്തകൃപ മന്ദിരം സേവാഭാരതിയുടെ സുപ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ്.മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്ന സേവാഭാരതിയുടെ പ്രവർത്തനം അനന്തകൃപ പോലുള്ള സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരത്തിലെത്തിനിൽക്കുമ്പോൾ മുൻകാല പ്രവർത്തനങ്ങൾകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു.
അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനായി സേവാഭാരതി പ്രത്യേകം കരുതലും ശ്രദ്ധയും ചെലുത്തുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ബാലികാ ബാല സദനങ്ങളിൽ നൂറുകണക്കിന് കുട്ടികളാണ് മികച്ച പൗരന്മാരായി വളരുന്നത്.സേവനതല്പരതയുടെ ആത്മാംശം തലമുറകളിലേക്കു പകർന്നുകൊണ്ടാണ് സേവാഭാരതി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകുന്നത് . സമൂഹത്തിൽ വേദനിക്കുന്നവർക്ക്‌ ആശ്വാസം പകർന്നുകൊണ്ട് നമുക്കുചുറ്റും നന്മയുടെ പ്രകാശം പരത്താൻ സേവാഭാരതിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കു കഴിയുന്നു.

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

3 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

8 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

20 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

45 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

47 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago