topnews

താനൂർ കസ്റ്റഡി കൊലപാതകം, എസ്ഐയോട് ഒളിവിൽ പോകാൻ നിർദേശിച്ച് ഡിവൈഎസ്പി, ശബ്ദരേഖ പുറത്ത്

താനൂർ കസ്റ്റഡി മരണത്തിൽ എസ് ഐയോട് ഒളിവിൽ പോകാൻ ആവശ്യപ്പെടുന്ന ഡിവൈഎസ്പിയുടെ ശബ്ദരേഖ പുറത്തുവന്നു. ഡി വൈ എസ് പി ബെന്നിയും താനൂർ പോലീസ് സ്റ്റേഷനിലെ ഓഫീസറായ ലിബിനും തമ്മിലാണ്‌ ഫോൺ സംഭാഷണം നടത്തുന്നത്. തല്ക്കാലം മാറി നില്ക്കൂ എന്നും പറയുന്നു. കേസ് അന്വേഷിക്കുന്നത് ഇനി ഞാനായിരിക്കില്ല സൂക്ഷിക്കണം എന്നും പറയുന്നു. താനൂർ കസ്റ്റഡിക്കൊലപാതകത്തില്‍ എസ്ഐയും ഡി വൈ എസ് പിയും കേസ് ഇല്ലാതാക്കാൻ നറ്റത്തുന്ന നീക്കമാണ്‌ പുറത്ത് വരുന്നത്. പ്രതികൾ ആരൊക്കെയാണെന്ന് അറിയാമോ എന്ന ലിബിന്‍റെ ചോദ്യത്തിന് ക്രൈംബ്രാഞ്ചിൽ നിന്ന് തനിക്ക് വിവരം ഒന്നും കിട്ടിയിട്ടില്ല എന്നായിരുന്നു ഡിവൈഎസ്പി വി വി ബെന്നിയുടെ മറുപടി.

ക്രൈംബ്രാഞ്ച് തന്നെ ട്രേസ് ചെയ്യുന്നുണ്ട് എന്നും ഇനി മറ്റു കാര്യങ്ങൾ നോക്കുക വേറെ ആരെങ്കിലും ആയിരിക്കുമെന്നും ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎസ്പി പറയുന്നുണ്ട്. മാറി നിൽക്കണോ എന്ന പൊലീസുകാരന്‍റെ ചോദ്യത്തിന് എസ്ഐ അടക്കം എല്ലാവരോടും ഒളിവിൽ പോകാനും ഡിവൈഎസ്പി നിർദേശിക്കുന്നുണ്ട്. ഇതോടെ കസ്റ്റഡി കൊലയിൽ പോലീസിന്റെ കൃത്യമായ പങ്കും മറ്റും ആണ്‌ സൂചിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം തറ്റസപ്പെടുത്തുക എന്നതാണ്‌ ലോക്കൽ പോലീസിന്റെ ഈ നീക്കങ്ങൾക്ക് പിന്നിൽ. ഡി വൈ എസ് പി ബെന്നിയാണ്‌ കാര്യങ്ങൾ നീക്കുന്നതിലെ സൂത്ര ധാരൻ എന്നും വ്യക്തമാകുന്നത്.

ക്രൈം ബ്രാഞ്ചിന്റെ അടുത്ത് നേരിട്ട് ചെന്ന് പോകരുത്. അഡ്വ മഞ്ചേരി ശ്രീധരൻ നായരെ ചെന്ന് കാണുക. വക്കീലിനെ ചെന്ന് കണ്ട് കേസ് പഠിച്ച ശേഷം വക്കീൽ പറയുന്ന പ്രകാരമേ ക്രൈം ബ്രാഞ്ചിൽ മൊഴി കൊടുക്കാൻ പാടുള്ളു എന്നും പറയുന്നു. മഞ്ചേരി ശ്രീധരൻ നായർ ഭരണ തലത്തിൽ പിടിപാടുതും മുൻ പ്രോസിക്ലൂട്ടറും ആയിരുന്നു. മൊഴി ഷേപ്പ് ചെയ്യണമെന്ന് ഡിവൈഎസ്പി ബെന്നി താനൂര്‍ എസ്‌ഐ കൃഷ്ണലാലിനോട് ആവശ്യപ്പെടുന്നുണ്ട്.

പ്രതികളെ ആര് കൊണ്ടുവന്നു എന്ന മൊഴി ഷേപ്പ് ചെയ്യണം. ഡാന്‍സാഫ് ടീമുമായും സംസാരിക്കണം. തന്റെ അടുത്ത് വരേണ്ട. തൃശൂരോ പൊന്നാനിയിലോ ചാവക്കാടോ ഇരിക്കാം. രണ്ട് ദൂതന്‍മാരെ എസ്‌ഐയുടെ അടുത്തേക്ക് പറഞ്ഞു വിടാമെന്നും ഡിവൈഎസ്പി ബെന്നി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
സംഭവം ഇതൊനൊടകം വലിയ ചർച്ചയായിട്ടുണ്ട് താനൂർ കസ്റ്റഡി

karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

11 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

43 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

45 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

60 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago