Categories: kerala

ഇ ശ്രീധരൻ കേരളത്തിന്റെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി, നേതൃതലത്തിൽ വൻ അഴിച്ചുപണി

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ബിജെപിയിൽ വൻ അഴിച്ചുപണി. കേരളത്തിൽ ഭരണം പിടിക്കാനായി വളരെ നിർണായകമായ തീരുമാനങ്ങളാണ് ബിജെപി എടുത്തിരിക്കുന്നത്. മെട്രോ മാൻ ഇ ശ്രീധരനെ നേതൃനിരയിലേക്കുകൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർത്താനുള്ള നീക്കം ബിജെപി നടത്തിക്കഴിഞ്ഞു. ബിജെപി പ്രസിഡന്റ് നദ്ദയും ഓർ​ഗനൈസിം​ഗ് സെക്രട്ടറി സന്തോഷും കേരളത്തിലെത്തിയതിനുശേഷമാണ് ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയും അമിത് ഷായുടെയും നേരിട്ടുള്ള തീരുമാനമാണിത്.

കേരളത്തിലെ നേതാക്കളുമായി ഈ വിഷയത്തിൽ ഒരു കൂടിക്കാഴ്ചയില്ല. ബം​ഗാൾ മോഡൽ കേരളത്തിൽ നടത്താൻ കേന്ദ്ര നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. പാർട്ടിയെ ജയിപ്പിക്കാനായി അർപ്പണബോധമുള്ള നേതാക്കളെയാണ് ആവശ്യമെന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. ബിജെപി എന്നാൽ യോജിച്ചുനിൽക്കേണ്ടവരെ വെറുപ്പിച്ചും അകറ്റിയും നിർത്തിപ്പോകേണ്ട സംഘടനയല്ല എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. എല്ലാ ഹൈന്ദവ സംഘടനകളെയും ഒരുമിച്ചു നിർത്താനുള്ള നീക്കം കേന്ദ്രം നടത്തിക്കഴിഞ്ഞു.

എല്ലാപാർട്ടിക്കാരും ആദരവോടെ കാണുന്ന വ്യക്തിയാണ് ഇ ശ്രീധരൻ. കേരളത്തിന്റെ വികസനത്തിന്റെ ഭാ​ഗമായ മെട്രോയുടെ സൂത്രധാരൻ ഇ ശ്രീധരനായിരുന്നു. ഇന്ത്യ ഗവർമെന്റ് 2001-ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട് .2005 -ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ “ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ” പുരസ്‍കാരം നൽകി ആദരിക്കുകയുണ്ടായി. ഇത്രയധികം പ്രശസ്തനായ ഒരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർത്തുന്നതിലൂടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചങ്കിടിപ്പ് വർദ്ധിക്കും

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

17 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

18 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

43 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

47 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago