topnews

​ഗൂ​ഗിൾ കിറ്റക്സല്ല, ഇ ബുൾജെറ്റ് ചാനൽ പൂട്ടിക്കാൻ പോലീസിനാവുമോ?

15 ലക്ഷത്തോളം ഫോളേവേഴ്സുള്ള ഇ–ബുൾ ജെറ്റ് യു ടുബ് ചാനൽ പൂട്ടിക്കാനൊരുങ്ങി പോലീസ്. എന്നാൽ ഒരു യു ടുബ് ചാനൽ നിയന്ത്രിക്കാനും ഇടപെടാനും അതിലേ വീഡിയോകൾക്ക് മാറ്റം വരുത്തിക്കാനും നീക്കം ചെയ്യിക്കാനും പോലീസിനു സാധിക്കുമോ എന്നതാണ്‌ ഏറ്റവും നിർണ്ണയകമായ ചോദ്യങ്ങൾ. അനേക ലക്ഷം പേർ ഇപ്പോൾ ഇത്തരം ഒരു സംശയത്തിലാണ്‌.

യു ടുബിന്റെ നിബന്ധനകൾ പ്രകാരം പോലീസിനു ഒരു വീഡിയോയിലും യു ടുബ് ചാനലിലും ഇടപെടാൽ അധികാരം ഇല്ല. യു ടുബിലെ വീഡിയോകൾ നീക്കം ചെയ്യാനോ ഒരു ചാനൽ പൂട്ടിക്കാനോ നിരോധിക്കാനോ പോലീസിനു കഴിയില്ല. എന്നാൽ പോലീസിനു റിപോർട്ടുകൾ നല്കാം. ഏതേലും ഒരു വീഡിയോ നിയമ വിരുദ്ധം എന്ന് കാട്ടി യു ടുബിനു റിപോർട്ടുകൾ നല്കുവാൻ പോലീസിനു സാധിക്കും. എന്നാൽ ഇത്തരത്തിൽ ഒരു റിപോർട്ട് പോലീസിൽ നിന്നും യു ടുബിനു ലഭിച്ചാൽ യു ടുബ് ആയത് പരിഗണിക്കും. ഒരു സംസ്ഥാന പോലീസിന്റെ മാറി മാറി മരുന്ന ചട്ടങ്ങൾക്ക് അനുസൃതമായല്ല യു ടുബ് നിയമങ്ങൾ. അതിനാൽ തന്നെ പോലീസ് നല്കുന്ന റിപോർട്ട് ഉടൻ തന്നെ യു ടുബ് പരിശോധിക്കുകയും അയത് യു ടുബിന്റെ നിയമങ്ങൾക്ക് എതിരാണോ എന്നും നോക്കും. ഇത്തരത്തിൽ യു ടുബിന്റെ നിയമങ്ങൾക്ക് എതിരാണ്‌ എങ്കിൽ മാത്രമേ അത്തരം വീഡിയോകളിൽ നടപടി എടുക്കൂ. അതായത് പോലീസിന്റെ റിപോർട്ട് അതേ പടി അനുസരിച്ച് ഒരു തീരുമാനം യു ടുബ് എടുക്കില്ല എന്ന് സാരം. പോലീസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ യു ടുബിന്റെ നിയമങ്ങൾക്കും എതിരാണ്‌ എന്ന് ബോധ്യമാകണം. എന്നാൽ ആഭ്യന്തിര സിക്രട്ടറി, ചീഫ് സിക്രട്ടറി എന്നീ ഉന്നത പദവികൾ ഉള്ളവർക്ക് യു ടുബിൽ അടിയന്തിര നിർദ്ദേശം അയക്കാവുന്നതും സർക്കാരിന്റെ ഔദ്യോഗിക ആവശ്യം അറിയിക്കാവുന്നതുമാണ്‌. ഈ സമയത്തും അതാത് രാജ്യങ്ങളിലേ ബന്ധപ്പെട്ട നിയമങ്ങൾ ബന്ധപ്പെട്ട യു ടുബ് ചാനൽ ലംഘിച്ചുവോ എന്ന് കൃത്യമായി യു ടുബ് പരിശോധിക്കും. സംസ്ഥാന സർക്കാർ ഭാഗത്ത് നിന്നുള്ള നിർദ്ദേശം ആയതിനാലാണിത്. കാരണം ഇത്തരത്തിൽ ഇന്ത്യയിലെ 29 സംസ്ഥാനത്തേ സർക്കാരുകളും വീഡിയോകൾ നീക്കം ചെയ്യാനുള്ള ലിസ്റ്റ് നല്കിയാൽ എന്താകും അവസ്ഥ.

ഇ–ബുൾ ജെറ്റ് യു ടുബിനെതിരേ നടപടി സ്വീകരിക്കുന്നത് വ്യക്തമാക്കിയത് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയാണ്‌.അപ്‌ലോ‍ഡ് ചെയ്ത വിഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാൽ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി.കേരളത്തിനു പുറത്തു യാത്ര ചെയ്ത സമയത്ത് ആംബുലൻസ് സൈറൺ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോൾ നൽകാതെ പോയതും പത്രപ്രവർത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഉൾപ്പെടെ മുഴുവൻ വിഡിയോകളും പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശം കമ്മീഷണർ നല്കിയാലും യു ടുബ് അത് പൂർണ്ണമായി പരിഗണിക്കണം എന്നില്ല. രാജ്യത്തേ ആയിരത്തിൽ അധികം വരുന്ന വിവിധ കമ്മീഷണർമാർ വീഡിയോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ യു ടുബ് തന്നെ ചിലപ്പോൾ കാലിയാകും. ഏതൊരു സാധാരണക്കാരനും യു ടുബിൽ പരാതികൾ നല്കാം. അതു പോലെ തന്നെ പോലീസ് പരാതികളും പോരിശോധിച്ച് നിയമ വിരുദ്ധത കണ്ടാൽ മാത്രമേ യു ടുബ് നീക്കം ചെയ്യു. കാരണം പോലീസ് നടപടി ഒരു വിധത്തിലും ഒരു അന്തിമ വിധിയല്ല.

പിന്നെ എന്താകും 100 ശതമാനം ഒരു വീഡിയോ ഉടൻ നീക്കം ചെയ്യിക്കാൻ ഉള്ള വഴികൾ എന്ന് നോക്കാം. രാജ്യത്തേ ഒരു കോടതിയുടെ വിധി വാങ്ങുക. ഇത്തരത്തിൽ ഒരു വിധി വന്നാൽ 1 മണിക്കൂറിനും 72 മണിക്കൂറിനും ഉള്ളിൽ വീഡിയോകൾ യു ടുബ് എടുത്ത് മാറ്റും. എന്നാൽ ഇത്തരത്തിൽ എത്ര വീഡിയോകൾ എടുത്ത് മാറ്റിച്ചാലും ഒരു ചാനൽ പൂട്ടിക്കാൻ ഒരു കോടതിക്കും അധികാരമില്ല. ഇത്തരത്തിൽ കോടതി ഉത്തരവിൽ നിക്കം ചെയ്യുന്ന വീഡിയോകൾ വയലേഷനായി യു ടുബ് പരിഗണിക്കുകയുമില്ല. കാരണം അവർ യു ടുബ് നിയമങ്ങൾ ലംഘിച്ചിട്ടില്ല എന്നും കോറ്റതി വിധിയാണ്‌ വീഡിയോ നീക്കാൻ കാരണം എന്നുമാണ്‌. അതിനാൽ തെന്നെ പോലീസ് എത്ര വീഡിയോകൾ നീക്കം ചെയ്യാൻ റിപോർട്ട് നല്കിയാലും സൂഷ്മ പരിശോധനക്ക് ശേഷമേ യു ടുബ് നറ്റപടി സ്വീകരിക്കൂ. അല്ലെങ്കിൽ ഏറ്റവും എളുപ്പ വഴി പോലീസ് ഒരു കോടതി വിധി സമ്പാദിച്ച് ആയത് യു ടുബിനു നല്കിയാൽ നിമിഷങ്ങൾ കൊണ്ട് ഒരു വേരിഫിക്കേഷനും ഇല്ലാതെ അത്തരം വീഡിയോകൾ നീക്കം ചെയ്യും

മറ്റൊരു വഴിയുള്ളത് കേന്ദ്ര ഐ ടി നിയമ മന്ത്രാലയമോ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമോ ഇടപെടൽ ആണ്‌. കേന്ദ്ര സർക്കാർ നിർദ്ദേശം നല്കിയാൽ യു ടുബ് വീഡിയോകൾ നീക്കം ചെയ്യാറുണ്ട്. കാരണം രാജ്യത്തിന്റെ നിയമങ്ങൾ യു ടുബ് പാലിച്ചില്ലേൽ സ്ഥിതി ഗുരുതരമാകും. കേരളാ പോലീസിനു കേന്ദ്ര സർക്കാർ വഴി ഇത്തരം ഒരു നീക്കം നടത്തിയാലും ഇ ബുൾ ജെറ്റ് വീഡിയോകൾ ഈസിയായി നീക്കം ചെയ്യാം. ചുരുക്കത്തിൽ യു ടുബ് ചാനൽ നിയന്ത്രിക്കുന്ന ഗൂഗിൾ ആർക്കും വഴങ്ങുന്നവരല്ല. രാജ്യത്തിന്റെ നിയമങ്ങളും കോടതി വിധികളും മാത്രമേ അംഗീകരിക്കൂ. ഒന്നുകിൽ കോടതി വിധി..അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഉത്തരവ്..ഈ 2 കാര്യങ്ങളിൽ യു ടുബ് പെട്ടെന്ന് വഴങ്ങും

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

22 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

55 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago