Premium

എൻസിപി നേതാവിന്റെ വീട്ടിൽ കേറി ഇ.ഡി. 65കിലോ സ്വർണ്ണം പിടിച്ചു, 50മില്യൺ യൂറോ നിക്ഷേപം, നോട്ട് കൂമ്പാരം- തൂക്കിയെടുത്ത് ഇ ഡി

രാജ്യത്ത് വീണ്ടും വൻ കള്ളപണ വേട്ട നടത്തി ഇ ഡി. ശരദ് പവാറിന്റെ അടുത്ത ആളും സഹായിയും ആയ എൻ സി പി നേതാവിന്റെ വീട്ടിൽ നിന്നും 25കിലോ സ്വർണ്ണം ഇ ഡി പിടിച്ചെടുത്തു. 1.1 കോടി കറൻസി നോട്ടുകളും പിടികൂടി.ഇത് കൂടാതെ പ്രതികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്നും 40 കിലോ സ്വർണ്ണം പിടിച്ചെടുത്തു. 50 മില്യൺ യൂറോ വിദേശത്ത് നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തി. പ്രതികളുടെ രാജ്യാന്തിര നിക്ഷേപം അമ്പരപ്പിക്കുന്നതാണ്‌.

ഇതിനു പുറമേ അനേക കോടികൾ മതിക്കുന്ന വിലപിടിച്ച 39 കിലോ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

  • കണ്ടെത്തിയവ
  • മൊത്തം 65 കിലോ സ്വർണ്ണം
  • 50മില്യൺ യൂറോ നിക്ഷേപ രേഖ
  • 1.1 കോടി രൂപ
  • നൂറുകണക്കിനു കോടി മതിക്കുന്ന 39 കിലോ വജ്രാഭരണ ശേഖരം
  • 353 കോടി ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയ രേഖകൽ

എൻസിപിയുടെ മുൻ ട്രഷറർ ഈശ്വർലാൽ ജെയിനിന്റെയും കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ആണ്‌ കാൽ ക്വിന്റൽ സ്വർണ്ണം കിട്ടിയത് .പ്രതികളേ കൈയ്യോടെ തന്നെ ഇ ഡി അറസ്റ്റ് ചെയ്തു. കള്ളപണ നിരോധന നിയമം, അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണ കള്ളകടത്ത് , രാജ്യ സമ്പദ് വ്യവസ്ഥ തകർക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തും എന്നും അധികാരികൾ വ്യക്തമാക്കി

ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇവർക്കെതിരേ ഉണ്ട്.മുൻ എംപിയായ ജെയിൻ ശരദ് പവാറിന്റെ സഹായിയാണ്.
ജൽഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലെ ജെയിനിന്റെ 13 സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തി. ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന റിയൽറ്റി സ്ഥാപനത്തിലെ ഒരു ലക്സംബർഗ് സ്ഥാപനത്തിൽ നിന്ന് 50 മില്യൺ യൂറോയുടെ എഫ്ഡിഐ നിർദ്ദേശം സൂചിപ്പിക്കുന്ന രേഖകൾ കണ്ടെടുത്തു.മൊബൈൽ ഫോണുകളിൽ നിന്ന് ഇതിന്റെ രേഖകൾ കണ്ടെടുത്തതായി ഇ ഡി അറിയിച്ചു.

രാജ്മൽ ലഖിചന്ദ് ഗ്രൂപ്പിന്റെ 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുക്കളുടെയും ജൽഗാവിലെ 2 ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ജെയിനിന്റെ നിയന്ത്രണത്തിലുള്ള 3 ജ്വല്ലറി സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, രാജ്മൽ ലഖിചന്ദ് ഗ്രൂപ്പുമായി ബന്ധമുള്ള പാർട്ടികൾ വഴി വ്യാജ വിൽപ്പന-വാങ്ങൽ ഇടപാടുകൾ കണ്ടെത്തി.പ്രമോട്ടർമാർ സ്ഥാവര സ്വത്തുക്കളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.1,300 കിലോഗ്രാം സ്റ്റോക്കിൽ നിന്ന് 40 കിലോഗ്രാം ആഭരണങ്ങൾ കണ്ടെത്തി. ഇവയ്ക്ക് രേഖകൾ ഇല്ലായിരുന്നു. അധികമായ സ്റ്റോക്കായിരുന്നു.

വ്യവസായി ഈശ്വർലാൽ ജെയിനിന്റെ മൂന്ന് ജ്വല്ലറി കമ്പനികളുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ സ്ഥാവര സ്വത്തുക്കളിൽ പണമൊഴുക്കിയ കള്ള ഇടപാടുകളുടെ തെളിവുകൾ കണ്ടെത്തിം എന്ന് ഇ ഡി അറിയിച്ചു.“ആർ എൽ എന്റർപ്രൈസസിന്റെ പേരിൽ പുതിയ ജ്വല്ലറി ബിസിനസും റിയൽ എസ്റ്റേറ്റ് മേഖലയിലും കാർ ഡീലർഷിപ്പിലും ആശുപത്രി സ്ഥാപിക്കുന്നതിലും പുതിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് കള്ളപണം ആയിരുന്നു.

കഴിഞ്ഞ ഡിസംബറിൽ സിബിഐയുടെ ഡൽഹി യൂണിറ്റ് രാജ്മൽ ലഖിചന്ദ് ജ്വല്ലേഴ്‌സ്, ആർഎൽ ഗോൾഡ്, മൻരാജ് ജ്വല്ലേഴ്‌സ്, അതിന്റെ പ്രൊമോട്ടർമാരായ ജെയിൻ, മനീഷ് ജെയിൻ, അവരുടെ മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ മൂന്ന് ബാങ്ക് തട്ടിപ്പ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 353 കോടി രൂപ വായ്‌പയെടുത്ത് തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.ഈ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു.

അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തവേ ആയിരുന്നു സ്വർണ്ണ കൂമ്പാരവും കള്ളപണവും യൂറോ നിക്ഷേപത്തിന്റെ വിവരങ്ങളും ലഭിച്ചത്.വ്യാജ വിൽപ്പന-വാങ്ങൽ ഇടപാടുകൾ കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടു. 1,284 കിലോഗ്രാമിൽ കൂടുതലുള്ള ആഭരണങ്ങളുടെ കണക്കിൽ 40 കിലോ സ്വർണ്ണം മാത്രമേ കണ്ടെത്താനായുള്ളു. ഇല്ലാത്ത സ്വർണ്ണ സ്റ്റോക്ക് കാണിച്ച് 300ലധികം കോടി രൂപ പ്രതികൾ ബാങ്ക് ലോൺ എടുത്തും തട്ടിപ്പ് നടത്തി.അക്കൗണ്ട് ബുക്കുകൾ, ലെഡ്ജറുകൾ, സ്റ്റോക്ക് രജിസ്റ്ററുകൾ, ഇൻവോയ്സുകൾ അല്ലെങ്കിൽ ഏതെങ്കിലും സഹായ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് പ്രതികൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

 

Karma News Editorial

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

14 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

32 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

60 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

11 hours ago