topnews

സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി

സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി .രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണ കേസിൽ ഇഡി കുറ്റപത്രം നൽകിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തടസ്സമില്ല.

കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നൽകിയ പുതിയ രഹസ്യ മൊഴി. സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സമാന ആരോപണം സ്വപ്ന ഉയർത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്. മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി. കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തൽ എന്നതിനാൽ മൊഴി പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം.

സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നൽകിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോൺസുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം നിർത്തുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നൽകിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകർപ്പ് നകുന്നതിനെ കസ്റ്റംസ് എതിർക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 min ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

6 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

40 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

44 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago