topnews

ലൈഫ് മിഷന്‍ കേസില്‍ ഇ.ഡി കുറ്റപത്രം നൽകി, ശിവശങ്കറും സ്വപ്നയും ഒന്നും രണ്ടും പ്രതികൾ

കൊച്ചി. സ്വപ്‌ന സുരേഷിനെ ലൈഫ് മിഷന്‍ കേസില്‍ രണ്ടാം പ്രതിയാക്കി ഇഡി കുറ്റപത്രം. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് എം ശിവശങ്കര്‍. ലൈഫ് മിഷന്‍ കള്ളപ്പണക്കേസിലെ സൂത്രധാരന്‍ എം ശിവശങ്കറാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. അതേസമയം കേസില്‍ നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത് എം ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ്.

കേസിലെ മറ്റ് പ്രതികളെ അറസ്റ്റില്‍ നിന്നും ഒഴുവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് ഇഡി കോടതിയില്‍ നവല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായ സ്വപ്‌നയുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. കുറ്റപത്രത്തിന്റെ പരിശോധനയ്ക്ക് ശേഷം പ്രത്യേക ാേടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കും. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ പ്രധാനപ്പെട്ട പ്രതിയായ സ്വപ്‌ന സുരേഷിനെ എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ഹൈക്കോടതി മുമ്പ് ചോദിച്ചിരുന്നു. എം ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇഡിയോട് ഇക്കാര്യം ചോദിച്ചത്. കേസില്‍ എം ശിവശങ്കറിനെയും സ്വപ്‌നയെയും കൂടാതെസരിത്ത്, സന്ദീപ് തുടങ്ങി 11 പ്രതികള്‍ക്കെതിരെയാണ് ഇപ്പോള്‍ ഇഡി കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

9 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

43 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago