topnews

പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്ത്, എം.കെ.രമേഷ് കുമാർ ഇ ഡി അന്വേഷണം

എം.കെ.രമേഷ് കുമാർ എന്ന പിണറായി – കോടിയേരി സി.പി.എം നേതാക്കളുടെ കുടുംബ സുഹൃത്തിനെതിരെ ഇ ഡി അന്വേഷണം. ( m.k remesh kumar m c enclave thalassery ). ഇയാളുടെ സ്വത്ത് വകകളെ കുറിച്ച് ഇഡിസംഘം അന്വേഷണം ആരംഭിച്ചു. ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലി നടത്തിയതായി പാർട്ടി ആരോപിക്കുന്ന വ്യക്തി കൂടിയാണ്‌ വ്യവസായി രമേഷ് കുമാർ. പിണറായി വിജയന്റെയും കോടിയേരിയുടേയും അടുത്ത വിശ്വസ്ഥൻ എന്ന് മാത്രമല്ല ഈ നേതാക്കളുടെ അടുക്കളയിൽ വരെ എത്താൻ സ്വാധീനം ഉണ്ടായിരുന്ന ആളാണ്‌ രമേഷ് കുമാർ എന്നും തലശേരിയിലെ പാർട്ടിക്കാർ പറയുന്നു.

m.k remesh kumar m c enclave thalassery എം.കെ.രമേഷ് കുമാർ

പക്ഷേ ഒരു സമയത്ത് പിണറായിയുടേയും കോടിയേരി കുടുംബത്തിന്റെയും ഈ വിശ്വസ്ഥൻ ഇ.പി ജയരാജനെതിരേ തിരിഞ്ഞ് കുത്തി എന്നാണ്‌ പാർട്ടിയിലെ സംസാരം. ഇ പി ജയരാജനു സി.പി.എമ്മിൽ എന്തു സഭവിച്ചു എന്നത് വിവാദമായ വൈദീകം റിസോർട്ടിന്റെ പതനമായിരുന്നു. കൈയ്യിൽ ഉണ്ടായിരുന്ന കണക്കില്ലാത്ത കുറെ പണം ഇതിൽ മുടക്കുകയും ചെയ്തു…പദ്ധതി പരാജയപ്പെട്ടു എന്ന് മാത്രമല്ല പിന്നീട് പിടിയിലുമായി. ഇ പി ജയരാജനു എങ്ങിനെ ഇത്രമാത്രം കോടികൾ വന്നു എന്നും ഇ പി ജയരാജനു പണത്തിന്റെ ഉറവിടം എന്തെന്നും എല്ലാം ഒരു ചോദ്യമായപ്പോൾ പാർട്ടിയിൽ ഇ പി ജയരാജന്റെ പതനമായിരുന്നു കണ്ടത്. ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചു എന്ന് വൈദീകം റിസോർട്ട് സിഇഒ പറയുന്നത് പിണറായിയുടേയും കോടിയേരി കുടുംബത്തിന്റെയും അടുപ്പക്കാരനും കുടുംബ സുഹൃത്തുമായ രമേഷ് കുമാർ എന്ന വ്യവസായിയെ ചൂണ്ടിയാണ്‌. ഇപ്പോൾ രമേഷ് കുമാർ എന്ന ഈ വ്യവസായി ഇ ഡിയുടെ റഡാറിലേക്ക് എത്തി കഴിഞ്ഞു.

m.k remesh kumar m c enclave thalassery എം.കെ.രമേഷ് കുമാർ

വെറുമൊരു റേഷൻ കടയിലെ ജോലിക്കാരനിൽ നിന്ന് കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനിലേക്ക് എങ്ങിനെ എം.കെ.രമേശ് കുമാർ വളർന്നു എന്ന് ഇനി അന്വേഷണ ഏജൻസികൾ ഒരു പക്ഷേ കണ്ടെത്തി ജനങ്ങളോട് പറയും എന്ന് കരുതാം.റേഷൻ കടയിൽ ജോലി ചെയ്തിരുന്ന രമേഷ് കുമാർ, കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനായി വളർന്നതും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനായതും ഞൊടിയിടയിലാണ്.തലശ്ശേരി കേന്ദ്രീകരിച്ച് കോൺട്രാക്റ്റ് ജോലികൾ ചെയ്തിരുന്ന എംസി ലക്ഷ്മണിൻറെ ഓഫീസിൽ അക്കൗണ്ടിങ് വിഭാഗത്തിലാണ് പഠന ശേഷം കെ പി രമേഷ് കുമാർ ആദ്യം എത്തുന്നത്. ഏറെ വൈകാതെ സ്ഥാപനത്തിന്റെ മാനേജറായി. ലക്ഷ്മൺ മരിച്ചപ്പോൾ 25 ശതമാനം സ്വത്ത് കെ പി രമേശിൻറെ പേരിലായി. പിന്നീട് സ്വത്ത് അപ്പാടെ തട്ടിയെടുത്തു എന്ന കുടുംബത്തിൻറെ ആക്ഷേപം എവിടെയും എത്തിയില്ല.MC ലക്ഷ്മണൻ എന്ന ബിൽഡിംഗ് കോൺട്രാക്ടറുടെ കണക്കപിള്ളയായി തലശ്ശേരിയിൽ എത്തിയ രമേശിൻ്റെ വളർച്ച പെട്ടന്നായിരുന്നു. ലക്ഷ്മണൻ്റെ മരണത്തിന് പിന്നിൽ രമേശ് കുമാറാണ് എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.ഇയാൾ മരണപ്പെട്ടപ്പോൾ തമ്പ് അടയാളം ഉപയോഗിച്ചാണ് സ്വത്തുക്കൾ കൈക്കലാക്കിയതെന്ന് ബന്ധുക്കൾ പറയുന്നത് .സ്വന്തം ഭാര്യക്കും മകൾക്ക് പോലും MCലക്ഷ്മണൻ എന്ന പേരിൽ ഒരു കമ്പനി പോലും തുടങ്ങാൻ പാടില്ലെന്ന വിധിപോലും ഇയാൾ ഉണ്ടാക്കി എടുത്തു. അവരിപ്പോൾ സീമാസ് എം.സി.ലക്ഷ്മണൻ എന്ന പേരിലാണ് കമ്പനി നടത്തുന്നത്.

m.k remesh kumar m c enclave thalassery എം.കെ.രമേഷ് കുമാർ

സിപിഎം സഹകരണ മേഖലയിൽ ആരംഭിക്കുന്ന സംരഭങ്ങളുടെയെല്ലാം നിർമ്മാണ ചുമതല എം സി ഗ്രൂപ്പിന് കിട്ടി.

തളിപ്പറമ്പിലെയും തലശ്ശേരിയിലേയും വടകരയിലെയും സഹകരണ ആശുപത്രികൾ, കണ്ണൂരിലെ നായനാർ അക്കാദമി അങ്ങെ പോകുന്നു ലിസ്റ്റ്. ഇപി ജയരാജനുമായുള്ള അടുപ്പമാണ് ഈ കെട്ടടങ്ങളുടെയൊക്കെ കോൺട്രാക്റ്റ് നേടിയെടുക്കാൻ രമേശിനെ സഹായിച്ചത്. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും നല്ല അടുപ്പമുണ്ട് ഇയാൾക്ക്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി നിർമ്മിച്ചതും എംസി ഗ്രൂപ്പാണ്. കണ്ണൂരിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വീടും പണിതു നൽകി.കെ പി രമേശ് കുമാർ ഇപ്പോൾ ഒരു സാമ്രാജ്യമായി വലർന്നിരിക്കുന്നു…

തലശ്ശേരിയിൽ പുഴകയ്യേറി MC എൻക്ലവ്, മാഹിയിൽ ദന്തൽ കോളേജ്, വയനാട്ടിലും കൊച്ചിയിലും റിസോർട്ടുകൾ എന്നിവ. കൂടാതെ ഈയടുത്തായി കുണ്ടൂർ മലയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളും ആരംഭിച്ചു.തലശ്ശേരി നഗര മധ്യത്തിൽ ഷോപ്പിംഗ് കോംപ്ലക്സും.രാഷ്ട്രീയ നേതാക്കളുടെ സ്വന്തം MC എന്നാണ്‌ ഇയാൾ അറിയപ്പെടുന്നത്. അങ്ങനെ വിപുലമാണ് രമേഷ് കുമാറിന്റെ ബിസിനസ് ലോകം. 2014ൽ ഇപിയുടെ മകൻ പി കെ ജെയ്സണുമായി ചേർന്ന് രമേഷ് കുമാർ 30 കോടിയുടെ ആയുർവേദ റിസോർട്ട് പദ്ധതിക്ക് തുടക്കമിട്ടതും ഇയാൾ തന്നെ ആയിരുന്നു.എന്നാൽ റിസോർട്ട് നിർമ്മാണത്തിൽ രമേഷ് കുമാർ പണം തട്ടിച്ചു എന്നും അഴിമതി നറ്റത്തി എന്നുമാണിപ്പോൾ ഇ പി ജയരാജന്റെ ഭാഗം ആരോപിക്കുന്നത്.റിസോർട്ട് നിർമ്മാണത്തിൽ രമേഷ് കുമാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് ബോർഡ് അന്വേഷിച്ച് വരികയാണെന്ന് വൈദീകം സിഇഒ ജോസഫ് തന്നെ ഇത് പറഞ്ഞിരുന്നു.

കൂടാതെ കൈയ്യിൽ രണ്ട് തോക്കുകളും ലൈസൻസോടെ ഉണ്ട്. അതായത് ഇ പി ജയരാജനെ വെട്ടാൻ കാരനം ഇ പിയേക്കാൾ വലിയ വട വൃക്ഷമായി ഈ റേഷൻ കറ്റയിലെ പഴയ ജോലിക്കാരൻ അങ്ങ് വളർന്ന് ഭീമാകാരമായി.ഒരു കൈയ്യിൽ മുഖ്യമന്ത്രിയും മറു കൈയ്യിൽ കോടയോയേരിയുമായുള്ള അടുപ്പം… മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ. കുറെക്കാലം പാർട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് മുഖ്യമന്ത്രിയും കുടുംബവും എം സി എൻ ക്ളേവ് എന്ന ഇയാളുടെ ആഢ്ംബര വില്ലയിലായിരുന്നു താമസം വരെ

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

25 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

30 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

42 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

1 hour ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

1 hour ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

2 hours ago