topnews

മോന്‍സണ്‍ കേസില്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കലിന് എതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നടന് നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മോന്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.

പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴിയിലുള്ളത്.

മോന്‍സണ്‍ കേസ് കൂടാതെ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. മോന്‍സണ്‍ കേസില്‍ ഐജി ലക്ഷ്മണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

4 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

37 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago