ജാർഖണ്ഡിലും, ഗുജറാത്തിലും മുഹ്റം ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് എട്ട് മരണം, 10 പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ജാർഖണ്ഡിലെ ബൊക്കാറോയിൽ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ പലർക്കും ഒരേസമയം വൈദ്യുതാഘാതമേറ്റു. 4 പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഹേമന്ത് സോറൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടം ഘോഷയാത്രയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഗുജറാത്തിലെ ധോരാജിയിൽ ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് 24 പേർക്ക് പൊള്ളലേറ്റു. 20 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.
ഝാർഖണ്ഡിലെ ഗിരിദിയിൽ മുഹറം ആചരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പലമാരുവ ഏരിയയിലെ അദ്സർ മദ്രസയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാരാണസിയിലും ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഉത്തർപ്രദേശ് പൊലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…